വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | മാർട്ടിൻ ഡേവിഡ് ക്രോ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ഹെൻഡേഴ്സൺ, ന്യൂസീലൻഡ് | 22 സെപ്റ്റംബർ 1962|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മരണം | 3 മാർച്ച് 2016 Auckland, New Zealand | (പ്രായം 53)|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈ മീഡിയം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബന്ധങ്ങൾ | ഡേവിഡ് ക്രോ (പിതാവ്) ജെഫ് ക്രോ (സഹോദരൻ) റസ്സൽ ക്രോ (കസിൻ) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് | 26 ഫെബ്രുവരി 1982 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 12 നവംബർ 1995 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം | 13 ഫെബ്രുവരി 1982 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 26 നവംബർ 1995 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1979–1983 | ഓക്‌ലൻഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1983–1990 | സെൻട്രൽ ഡിസ്ട്രിക്ട്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1984–1988 | സോമർസെറ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1990–1995 | വെല്ലിംഗ്ടൺ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: CricInfo, 3 മാർച്ച് 2016 |
മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരവും ,കമന്റേറ്ററുമായിരുന്നു മാർട്ടിൻ ഡേവിഡ് ക്രോ എന്ന മാർട്ടിൻ ക്രോ (1962-2016).1962 സെപ്തംബർ 22 ന് ഓക്‌ലൻഡിലാണ് അദ്ദേഹം ജനിച്ചത്.1982ൽ, തന്റെ പത്തൊൻപതാം വയസ്സിൽ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന്റെ ഭാഗമായ ക്രോ ന്യൂസിലൻഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരനായാണ് അറിയപ്പെടുന്നത്[1].
1982 ഫെബ്രുവരി 13 ന് ഓസ്ട്രേലിയക്കെതിരായ ഏകദിനമൽസരത്തിലൂടെ രാജ്യാന്തരക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ക്രോ ന്യൂസിലൻഡിനുവെണ്ടി ടെസ്റ്റ്,ഏകദിന ഫോർമാറ്റുകളിൽ ഏറ്റവുമധികം റൺസ് നേടിയിട്ടുള്ള താരമാണ്.1990 മുതൽ 1993 വരെ ന്യൂസിലന്റ് ടീമിന്റെ ക്യാപ്റ്റനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ന്യൂസിലന്റ് ക്രിക്കറ്റ് ടീമിന്റെ ഇന്നത്തെ വളർച്ചയിൽ മുഖ്യപങ്ക് വഹിച്ച കളിക്കാരനാണ് അദ്ദേഹം.1992 ലോകകപ്പിൽ ക്രോയുടെ നായകത്വത്തിൽ കളിച്ച ന്യൂസിലന്റ് ടീം ടൂർണ്ണമെന്റിന്റെ സെമിഫൈനലിലെത്തി.നായകൻ എന്ന നിലയിൽ മാർട്ടിൻ ക്രോ കാണിച്ച ആക്രമണോൽസുകത ടൂർണ്ണമെന്റിലുടനീളം പ്രശംസിക്കപ്പെട്ടു[2].1992 ലൊകകപ്പിലെ ഏറ്റവും കൂടുതൽ റൺസ് നേടി മാൻ ഓഫ് ദ ടൂർണമെന്റ് പുരസ്കാരം നേടിയതും ക്രോ ആയിരുന്നു[3]. 1991ൽ ശ്രീലങ്കയ്ക്കെതിരെ ബേസിൻ റിസേർവിൽ നേടിയ 299 റൺസാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സ്കോർ[4].ദീർഘകാലം പരിക്കിന്റെ പിടിയിലായതിനെത്തുടർന്ന് 1995ൽ അദ്ദേഹം രാജ്യാന്തരക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2012ൽ രക്താർബുദം സ്ഥിതീകരിച്ചതിനെത്തുടർന്ന് എറെനാളായി വിശ്രമത്തിലായിരുന്ന മാർട്ടിൻ ക്രോ 2016 മാർച്ച് 3ന് അന്തരിച്ചു[5] [6]