മാൾട്ടയിലെ വിദ്യാഭ്യാസം

University campus
Campus of the University of Malta

മാൾട്ടയിലെ വിദ്യാഭ്യാസം 16 വയസ്സുവരെ നിർബന്ധിതമാണ്. ഇവിടത്തെ വിദ്യാഭ്യാസം മൂന്ന് ഏജൻസികൾ ആണു നൽകിവരുന്നത്. അവ, സർക്കാർ, ചർച്ച്, സ്വകാര്യഏജൻസികൾ എന്നിവരാണ്. സർക്കാരിനാണ് മാൾട്ടയിലെ എല്ലാ പൗരന്മാർക്കും നിർബന്ധിതമായ വിദ്യാഭ്യാസം നൽകാൻ ബാദ്ധ്യസ്തതയുള്ളത്. എല്ലാ മാൾടിനീസ് പൗരന്മാർക്കും വിദ്യാഭ്യാസം സർക്കാർ ഉറപ്പാക്കിയിരിക്കുന്നു. മോറലായും ബൗദ്ധികമായതുമായ വിദ്യാഭ്യാസം ഓരോ മാൾടിനീസ് പൗരനും നൽകി അവരെ ദേശീയ സമ്പത്തിന്റെ നിർമ്മാണത്തിൽ ഭാഗഭാക്കാക്കുയാണ് വേണ്ടത് 870 മുതൽ 1090 വരെയുള്ള അറബ് അധിനിവേശ സമയത്ത് മാൾടിനീസ് ജനതയ്ക്ക് വിദ്യാഭ്യാസം ലഭ്യമായിരുന്നു. അതിനുശേഷമുള്ള 4 നൂറ്റാണ്ടുകളിൽ മതപരമായ അനേകം രീതിയിലുള്ള വിദ്യാഭ്യാസം അവിടത്തെ ഉയർന്ന പണമുള്ള വിഭാഗങ്ങൾക്കുമാത്രമായി ലഭ്യമായി. നൈറ്റ്സ് ഹോസ്പിറ്റാലെർ ന്റെ വരവോടെ യൂണിവേഴ്സിറ്റി ഓഫ് മാൾട്ട സ്ഥാപിതമാകുകയും അതിനു ചുറ്റുപാടും അനേകം പ്രാഥമികവും സെക്കന്ററിയുമായ വിവിധ തലത്തിലുള്ള വിദ്യാലയങ്ങളും സ്ഥാപിതമായി. 1798ൽ നൈറ്റ്സ് ഹോസ്പിറ്റാലെർ ഫ്രഞ്ചുകാരാൽ നിഷ്കാസിതമായതിനുശേഷം സർക്കാർ തലത്തിലുള്ള പൊതുവിദ്യാഭ്യാസം നിലവിൽ വന്നതോടെ പ്രാഥമികഘട്ടത്തിൽ വിദ്യാഭ്യാസം അവിടെ സാർവത്രികമായിത്തീർന്നു. 1878ൽ ഇംഗ്ലിഷ് മാദ്ധ്യമമായി അംഗീകരിക്കപ്പെട്ടു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കുശേഷം പട്ടിണിമൂലം കുട്ടികൾ സ്കൂളുകളിൽ പോകാൻ വിസമ്മതിച്ചതുകാരണം 1946ൽ മാൾട്ടയിൽ വിദ്യാഭ്യാസം നിർബന്ധിതമാക്കി മാറ്റി. 1988ൽ 5 വർഷം വിദ്യാഭ്യാസം നിർബന്ധിതമാക്കി നിയമം പാസാക്കി.

മാൾട്ടയുടെ വിദ്യാഭ്യാസസംവിധാനം 4 ഘട്ടമായി വിഭജിച്ചിട്ടുണ്ട്: പ്രീ പ്രൈമറിതലം (3-5വരെയുള്ള വയസ്സിൽ), പ്രാഥമികം (5-11), സെക്കന്ററി (11-16), തൃതീയം എന്നിങ്ങനെ. പ്രീ-പ്രൈമറി വിദ്യാഭ്യാസം തിരഞ്ഞെടുക്കാനവകാശമുണ്ട്. സർക്കാരിന്റെ കീഴിലാണിത് നടന്നുവരുന്നത്. അവസാനത്തെ 10 വർഷത്തെ വിദ്യാഭ്യാസം വഴി കുട്ടികൾ അവരവരുടേതായ വഴി കണ്ടെത്തുന്നു. വരവർക്കിഷ്ടപ്പെട്ട വിഷയം കണ്ടെത്തുന്നു. 11 വയസ്സിൽ കുട്ടികൾ ഒരു 11 പ്ലസ് എക്സാമിനു ചേർന്ന് സെക്കന്ററിയിൽ തങ്ങളുടെ ഇഷ്ടമേഖലയ്ക്കു അർഹത നേടിയെടുക്കുന്നു. കൂടുതൽ കഴിവുള്ള കുട്ടിക്കു വെല്ലുവിളികൾ നിറഞ്ഞ സ്റ്റാൻഡേഡ് ഉള്ള ലൈസിയം എന്ന സെക്കന്ററി സ്കൂളിൽ അഡ്മിഷൻ ലഭിക്കുന്നു. ഇതിൽകകുറഞ്ഞ കഴിവു പ്രകടിപ്പിക്കുന്ന കുട്ടികൾക്കു അതിനനുസരിച്ചുള്ള സ്കൂൾ ലഭ്യമാവുന്നു.  16 വയസ്സിൽ സെക്കന്ററി എഡ്യൂക്കേഷൻ സർട്ടിഫിക്കേറ്റ് എക്സാമിനു പങ്കെടുക്കുന്നു. മെട്രിക്കുലേഷൻ എക്സാം 18 വയസ്സിലാണ് എഴുതാനുള്ള അർഹത. ഇതുവഴി സർവ്വകലാശാലകളിലെ കോളജുകളിൽ ചേരാൻ യോഗ്യതനേടുന്നു. 2008ൽ 26,711  പ്രാഥമികവിദ്യാലയ വിദ്യാർത്ഥികളും 25,793 സെക്കന്ററി വിദ്യാർത്ഥികളും  5,719 സെക്കന്ററിയുടെ അടുത്ത തലത്തിലുള്ള വിദ്യാർത്ഥികളും 6268 തൊഴിലധിഷ്ഠിത കോഴ്സുകളിൽ പഠിക്കുന്നവരും ഉണ്ട്. ഏതാണ്ട് 30 ശതമാനം മാൾട്ടയിലെ വിദ്യാർത്ഥികൾ സ്വകാര്യ വിദ്യാലയത്തിലാണ് പഠിക്കുന്നത്. കാത്തലിക്ക് ചർച്ച് ആണിവയിൽ കൂടുതലും നടത്തുന്നത്. 1552 മുതൽ പ്രവർത്തിച്ചുവരുന്ന മാൾട്ടാ സർവ്വകലാശാലയാണ് മാൾട്ടയിലെ ഏറ്റവും ഉന്നതവിദ്യാഭ്യാസസ്ഥാപനമായി കരുതപ്പെടുന്നത്.

ചരിത്രം

[തിരുത്തുക]
monumental stone building lit by floodlights at night
The historic Sacra Infermeria hospital, original site of the medieval University of Malta's medical school, now operates as the Mediterranean Conference Center.
bronze sculpture of three street children running playfully
This 1903 sculpture in Valletta's Upper Barrakka Gardens, "Les Gavroches" by Maltese artist Antonio Sciortino, depicts the poverty children experienced in Malta in the early 20th century.

In 2008, 26,711 primary students, 25,793 secondary students, 5,719 post-secondary students, 9,472 tertiary students and 6,268 vocational students were enrolled in educational courses in Malta.[1] Approximately 30 per cent of students of school age attend private schools, most of which are operated by the Catholic Church.[2] In 2009, 34.9 per cent of the population between 18 and 24 years of age had not completed secondary school,[3] while in 2008 92 per cent of the population was considered literate.[4] Malta ranks equal eleventh in the world on the national IQ scale.[5]

സ്കൂൾ വിദ്യാഭ്യാസം

[തിരുത്തുക]

.[6]

വിദ്യാഭ്യാസ നിയന്ത്രണം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Malta in Figures 2010. Valletta: National Statistics Office. 2010. p. 10. ISBN 978-99909-73-99-0. Archived from the original on 2010-11-13. Retrieved January 26, 2011.
  2. van Haecht, Anne; Council of Europe; Council for Cultural Co-operation (1996). The division of responsibilities at national, regional and local levels in the education systems of twenty-three European countries. Strasburg: Council of Europe. ISBN 92-871-2873-1. Retrieved January 26, 2011.
  3. Malta in Figures 2010. Valletta: National Statistics Office. 2010. p. 11. ISBN 978-99909-73-99-0. Archived from the original on 2010-11-13. Retrieved January 26, 2011.
  4. "At a glance: Malta". UNICEF. 2010. Archived from the original on 2017-07-11. Retrieved January 26, 2011.
  5. Lynn, Richard. "National IQ scores - country rankings". Countries of the World. Retrieved January 26, 2011.
  6. Hörner, Wolfgang (2007). The education systems of Europe. Dordrecht: Springer. pp. 494–495. ISBN 1-4020-4868-8.