ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് മിച്ചൽ ആരോൺ സ്റ്റാർക്ക് എന്ന മിച്ചൽ സ്റ്റാർക്ക് (ജനനം 1990 ജനുവരി 30, ന്യൂ സൗത്ത് വെയിൽസ് ,ഓസ്ട്രേലിയ).2011 ഒക്ടോബറിൽ ഇന്ത്യക്കെതിരായ മൽസരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ സ്റ്റാർക്ക് ഒരു ഇടം കൈയൻ ഫാസ്റ്റ് ബൗളറും ലോവർ ഓഡർ ബാറ്റ്സ്മാനുമാണ്[2].ആഭ്യന്തര ക്രിക്കറ്റിൽ സിഡ്നി സിക്സേഴ്സ്,യോർക്ക്ഷെയർ,റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾക്ക് വേണ്ടി സ്റ്റാർക്ക് കളിക്കുന്നുണ്ട്[3]. 2015 ക്രിക്കറ്റ് ലോകകപ്പിൽന്യൂസിലന്റിനെതിരെ ഓക്ലൻഡിലെഈഡൻ പാർക്കിൽ നടന്ന ഗ്രൂപ്പ് മൽസരത്തിൽ 28 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.