ലാൻഘിയൻ, സെറവാലിയൻ എന്നിങ്ങനെ രണ്ട് ഘട്ടങ്ങൾ ഉൾക്കൊള്ളുന്ന മയോസീൻ യുഗത്തിന്റെ ഉപ കാലഘട്ടമാണ് മിഡിൽ മയോസീൻ. മിഡിൽ മയോസീന് മുൻപുള്ളത് ഏർളി മയോസീൻ ആണ്. ഈ ഉപയുഗം 15.97 ± 0.05 Ma മുതൽ 11.608 ± 0.005 Ma വരെ (ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) നീണ്ടുനിന്നു. ഈ കാലയളവിൽ ആഗോള താപനിലയിൽ കുത്തനെ ഇടിവ് സംഭവിച്ചു. ഈ സ്ഥിതിയെ മിഡിൽ മയോസീൻ ക്ലൈമറ്റ് ട്രാൻസിഷൻ എന്ന് വിളിക്കുന്നു.