മിഡു | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Kryptoglanis |
Species: | K. shajii
|
Binomial name | |
Kryptoglanis shajii |
ഭൂഗർഭ ഉറവകളിൽ മാത്രം കണ്ടു വരുന്ന ഒരു മുഷി കുടുംബത്തിൽ പെട്ട മത്സ്യം ആണ് മിഡു .[2] ഇന്ന് വരെ കണ്ടെത്തിയിട്ടുള്ള ഒരു മുഷി കുടുംബവുമായും ഇവയ്ക്കു ബന്ധമില്ല. ഇവ ഏകദേശം 5.9 സെ.മീ. നീളം വെയ്ക്കുന്നു[3]. കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് ഇവ. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്[4].
ഇവയ്ക്ക് മേൽ ചിറകുകൾ ഇല്ല. അംശീയ ചിറകുകൾ, വിശറിപോലെ യുള്ളതും മുള്ളുകൾ ഇല്ലാത്തതുമാണ് .ഗുദചിറകുകൾ വളരെ നീളം കൂടിയതാണ്. വാൽ ചിറക് വളരെ ലോപിച്ചതാണ്.കീഴ്താടിയിൽ നാലുജോടി തൊങ്ങലുകൾ ഉണ്ട്. കണ്ണുകൾ ചെറുതാണ്. കീഴ്‌താടി, മേൽ താടിയേക്കാൾ ചെറുതാണ്. [5]