മിതത്താൽ | |
---|---|
Archeological site | |
Coordinates: 28°53′31″N 76°10′11″E / 28.89194°N 76.16972°E | |
Country | India |
State | Haryana |
District | Bhiwani district |
Tehsil | Bhiwani |
ജനസംഖ്യ (2011) | |
• ആകെ | 7,434 |
സമയമേഖല | UTC+5.30 (Indian Standard Time) |
സിന്ധൂ നദീതട സംസ്കാരത്തിന് മുൻപ് നിലവിലുണ്ടായിരുന്ന ഒരു നാഗരികതയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന ഹരിയാന സംസ്ഥാനത്തെ ഭിവാനി ജില്ലയിലെ ഭിവാനി തഹ്‌സിലിലെ ഒരു ഗ്രാമമാണ് മിതത്താൽ. ഹിസാർ ഡിവിഷന്റെ ഭാഗമായ ജില്ലാ ആസ്ഥാനമായ ഭിവാനിയിൽ നിന്ന് 12 കിലോമീറ്റർ (7.5 മൈൽ) വടക്കും സംസ്ഥാന തലസ്ഥാനമായ ചണ്ഡിഗഡിൽ നിന്ന് 249 കിലോമീറ്ററും അകലെയായി ഈ നാഗരികത സ്ഥിതിചെയ്യുന്നു. 2011 ലെ സെൻസസ് പ്രകാരം ഗ്രാമത്തിൽ 1,448 വീടുകളാണുള്ളത്, മൊത്തം ജനസംഖ്യ 7,434 ആണ്. [1]
ചൗതാങ് നദിക്കും യമുന നദികൾക്കുമിടയിലുള്ള ഒരു സമതലത്തിലാണ് മിതത്താൽ സ്ഥിതിചെയ്യുന്നത്. കല്യാണ, തോഷാം മലനിരകളിൽ നിന്ന് 25 മുതൽ 30 കിലോമീറ്റർ (16 മുതൽ 19 മൈൽ) അകലെയാണ് ഇത്. സിന്ധൂ നദീതട നാഗരികതയുടെ സോതി-സിസ്വാൾ ഘട്ടത്തിലാണ് ഈ പുരാവസ്തു കേന്ദ്രം. 1968 ൽ പുരാവസ്തു ഗവേഷകനായ സൂരജ് ഭാൻ ആണ് ആദ്യമായി ഇവിടെ പര്യവേഷണം നടത്തിയത്. [2] വിവിധ വലിപ്പത്തിലുള്ള പാത്രങ്ങൾ പൂർണ്ണമായും വികസിപ്പിച്ച ഒരു നാഗരികതയുടെ സ്വഭാവവിശേഷങ്ങൾ കാണിക്കുന്നു.