മിനി മേനോൻ

Mini Menon
വിദ്യാഭ്യാസംGraduation St. Stephen's College, Delhi
Masters in Communication Research, University of Pune
തൊഴിൽCo-Founder & Editor at Live History India

ഇന്ത്യയിലെ മാധ്യമപ്രവർത്തകയാണ് മിനി മേനോൻ. ബ്ലൂംബർഗ് ടിവി ഇന്ത്യയുടെ എക്സിക്യൂട്ടീവ് എഡിറ്ററാണ്.

വ്യക്തിവിവരം

[തിരുത്തുക]

ജമ്മുവിൽ മലയാളി കുടുംബത്തിലാണ് ജനനം. അച്ഛൻ ലെഫ്റ്റനന്റ് ജനറൽ പി.ഇ.മേനോൻ. അച്ഛൻ പട്ടാളത്തിലായിരുന്നതിനാൽ വിവിധ സ്ഥലങ്ങളിലായിട്ടായിരുന്നു പഠനം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം. കമ്മ്യൂണിക്കേഷൻ റിസർച്ചിൽ പുണെ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. 2001-ൽ ചീവനിങ് സ്കോളർഷിപ്പോടെ ബ്രിട്ടനിൽ ബ്രോഡ്കാസ്റ്റ് ജേണലിസം പഠിച്ചു. 1996-ൽ ഫെമിന മിസ് ഇന്ത്യ ഏഷ്യ പസഫിക് ആയി തിരഞ്ഞെടുക്കപ്പെട്ടു.