Mimi Onalaja | |
---|---|
ജനനം | Omowumi Onalaja സെപ്റ്റംബർ 25, 1990 |
വിദ്യാഭ്യാസം | Bachelor of Arts in International Relations from the Covenant University in Ogun State |
തൊഴിൽ | Actress, television personality, model and writer |
സജീവ കാലം | 2006-present |
ഒരു നൈജീരിയൻ നടിയും ടിവി ഹോസ്റ്റും എഴുത്തുകാരിയും അവതാരകയും ബ്ലോഗറും മോഡലും മീഡിയ, ടെലിവിഷൻ വ്യക്തിത്വമാണ് മിമി ഓണലജ (ജനനം: 25 സെപ്റ്റംബർ 1990). ലാഗോസിലാണ് അവർ ജനിച്ചത്. അവരുടെ അമ്മ അവരെയും സഹോദരങ്ങളെയും പരിപാലിക്കുന്നതിനായി മുഴുവൻസമയവും ജോലിയിലേർപ്പെട്ടു. കാരണം അവരുടെ അച്ഛൻ പട്ടാളത്തിലായിരുന്നു. [1] അവർ 'ദി ഫ്യൂച്ചർ അവാർഡ്സ് ആഫ്രിക്ക'യുടെ ആതിഥേയയാണ്. [2][3] 2016 -ൽ [[ELOY Awards|ELOY അവാർഡ്സ്കളിലും മിമി ആതിഥേയത്വം വഹിച്ചു. 2014-ൽ ഒരു വിനോദ ടെലിവിഷൻ സ്റ്റേഷനായ എബോണിലൈഫ് ടിവിയിൽ മിമി ചേർന്നു. [4] മാധ്യമ ലോകത്തിൽ ചേരുന്നതിന് മുമ്പ് മിമി അവരുടെ ആദ്യകാല സ്വപ്നമായ ഒരു കോർപ്പറേറ്റ് ഓർഗനൈസേഷനിൽ ജോലി ചെയ്തു.
മിമി ഓണലജ നൈജീരിയൻ മാതാപിതാക്കൾക്ക് ലാഗോസിൽ ജനിച്ചു. അവർ ഓഗൺ സ്റ്റേറ്റിലെ അഗോ-ഐവോയ് സ്വദേശിയാണ്. ഇക്കോയിയിലെ കെംസിംഗ് സ്കൂൾ ഇന്റർനാഷണലിൽ അവർക്ക് പ്രാഥമിക വിദ്യാഭ്യാസവും ലാഗോസിലെ ക്വീൻസ് കോളേജിൽ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസവും നേടിയിരുന്നു. ഒഗൺ സ്റ്റേറ്റിലെ കോട്ടന്റ് യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നതിനുമുമ്പ്, 2010 ൽ ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദം പൂർത്തിയാക്കി. 2013 ൽ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്ന് മിമി അഭിനയത്തിനുള്ള ഡിപ്ലോമ പൂർത്തിയാക്കി. [5]
എബോണിലൈഫ് ടിവിയിൽ ടിവി ഷോകൾ നിർമ്മിക്കുകയും ഹോസ്റ്റ് ചെയ്യുകയും ചെയ്യുന്ന ഒരു ടിവി ഹോസ്റ്റാണ് മിമി. [6] 'ഗെയിം ഷോ', 'പ്ലേ ടു വിൻ' എന്നിവയുടെ അവതാരകയാണ് അവർ. 2014 ൽ എബോണിലൈഫ് ടിവിയിൽ ചേരുന്നതിന് മുമ്പ് മിമി നെമെസിയ സ്റ്റുഡിയോയിൽ പ്രൊഡക്ഷൻ മാനേജരായി ജോലി ചെയ്തു. ഇന്നുവരെയുള്ള ആശ്ചര്യപ്പെടുത്തുന്ന തരത്തിലെത്തുന്നതിന് യാതൊരു അനുഭവജ്ഞാനവുമില്ലാതെ ടിവിയിൽ അവരുടെ ആദ്യ അവസരത്തിന് സൗകര്യമൊരുക്കിയത് മോ അബുദുവാണ്. ഒരു ടിവി ഹോസ്റ്റ് എന്നതിനു പുറമേ, മിമി ഫാഷൻ/സ്റ്റൈൽ, യാത്ര, ഭക്ഷണം, കുടുംബം, സൗഹൃദം എന്നിവ ഇഷ്ടപ്പെടുന്നു. [7] അവർക്ക് 'സ്റ്റൈൽ വീറ്റേ' എന്നതിൽ ഒരു കോളമുണ്ട്.
മിമി ഒരു നടിയാണ്. 2020-ൽ പുറത്തിറങ്ങിയ സ്മാർട്ട് മണി വുമൺ ആൻഡ് ഷേഡ്സ് ഓഫ് ലവ് എഡിറ്റ് (2018) എന്ന ചിത്രത്തിലെ അഭിനയത്തിന് അവർ പ്രശസ്തയാണ്. [8]
അതേസമയം, വലിയ നാല് അക്കൗണ്ടിംഗ്/കൺസൾട്ടിംഗ് സ്ഥാപനങ്ങളിൽ എച്ച്ആർ കൺസൾട്ടന്റായി മിമി തന്റെ കരിയർ ആരംഭിച്ചു. എന്നാൽ ജോലിയിൽ രണ്ടു മാസത്തിനുള്ളിൽ അവർ അസംതൃപ്തയായി. അവർക്ക് അനുയോജ്യമായ ജോലിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. എന്നിരുന്നാലും അവർ 16 മാസം കോർപ്പറേറ്റ് സ്ഥാപനത്തിൽ പ്രൊഫഷണൽ വൈദഗ്ധ്യം നേടി. മാധ്യമങ്ങളിൽ വരുന്നതിനുമുമ്പ് അവർ ഒരു തൊഴിലും ചെയ്തിരുന്നില്ല. [9] അവരുടെ കരിയറിലെ പെട്ടെന്നുള്ള മാറ്റം ആദ്യഘട്ടത്തിൽ അവരുടെ പിതാവ് അംഗീകരിച്ചില്ല. പക്ഷേ അമ്മ അവരെ പിന്തുണച്ചു. പിന്നീട് അവരുടെ പിതാവ് അവരോട് യോജിക്കുകയും ഫിലിം സ്കൂളിലൂടെയുള്ള അവരുടെ യാത്രയ്ക്ക് പണം നൽകുകയും ചെയ്തു. [1]