മിമി കോക്ക്

മിമി കോക്ക്
മിമി കോക്കും ഹെങ്ക് വാൻ ഉൽസെനും പെൻഷൻ ഹോംമെൽസ് എന്ന ടെലിവിഷൻ ഷോയിൽ (1958).
ജനനം
മരിയ ക്രിസ്റ്റീന മിമി കോക്ക്

(1934-01-25)25 ജനുവരി 1934
മരണം19 ഏപ്രിൽ 2014(2014-04-19) (പ്രായം 80)
ദേശീയതഡച്ച്
തൊഴിൽനടി
1951-ലെ മിസ് സാൻഡ്‌വോർട്ട് സൌന്ദര്യ മത്സരത്തിൽ മിമി കോക്ക്.

മരിയ ക്രിസ്റ്റീന "മിമി" കോക്ക് (ജീവിതകാലം: 25 ജനുവരി 1934 - 19 ഏപ്രിൽ 2014) ഒരു ഡച്ച് ചലച്ചിത്ര-ടെലിവിഷൻ നടിയായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

1951-ൽ നെതർലാൻറ്സിലെ സാൻഡ്‌വോർട്ടിൽവച്ച് നടന്ന ഒരു സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത് വിജയിച്ചതോടെ അവർ പ്രശസ്ത ഡച്ച് ഹാസ്യനടനും എഴുത്തുകാരനുമായിരുന്ന ടൂൺ ഹെർമൻസിൻറെ ശ്രദ്ധയിൽപ്പെട്ടു. തന്റെ തിയേറ്റർ ഷോയിൽ പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം  അവളുമായി കരാറിലേർപ്പെട്ടു. 1950 കളുടെ അവസാനത്തിൽ, അമേരിക്കയിൽ സംഗീത വ്യവസായിത്തിൽ തൻറെ ഭാഗ്യം പരീക്ഷിക്കുവാൻ ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമായതോടെ വിഷാദരോഗം ബാധിച്ച അവർ നെതർലാൻഡിലേക്ക് മടങ്ങിപ്പോയി.[1]

ടൂൺ ഹെർമൻസിനൊപ്പം വീണ്ടും ജോലി ചെയ്യാനാരംഭിച്ച അവർ പിന്നീട് നാടകങ്ങളിലും സിനിമയിലും ടെലിവിഷനിലുമായി തൻറെ  കരിയർ ആരംഭിച്ചു.[2] ഏകദേശം 30-ലധികം നിർമ്മാണങ്ങളിൽ ഹാസ്യരസപ്രധാനമായതും ഗൗരവമേറിയതുമായ വേഷങ്ങൾ അവർ അവതരിപ്പിച്ചു.[3][4] വിം ടി. സ്കിപ്പേഴ്സിന്റെ ടെലിവിഷൻ ഷോകളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന അവർ, ഹെറ്റ് ഈസ് വീർ സോ ലാറ്റ്[5] എന്ന ടെലിവിഷൻ ഷോയിൽ ഒരുപക്ഷേ അവരുടെ ഏറ്റവും അറിയപ്പെടുന്ന വേഷമായി പരിഗണിക്കാവുന്ന ഗെ ബ്രാഡ്‌സ്ലീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[6]

അവലംബം

[തിരുത്തുക]
  1. "Mimi Kok (80): van ambitieuze rasartiest tot krasse knar". Het Parool (in Dutch). 20 April 2014. Retrieved 21 April 2014.{{cite news}}: CS1 maint: unrecognized language (link)
  2. "Mimi Kok (80): van ambitieuze rasartiest tot krasse knar". Het Parool (in Dutch). 20 April 2014. Retrieved 21 April 2014.{{cite news}}: CS1 maint: unrecognized language (link)
  3. "Actrice Mimi Kok (80) overleden". Het Parool (in Dutch). 20 April 2014. Retrieved 21 April 2014.{{cite news}}: CS1 maint: unrecognized language (link)
  4. "Mimi Kok (80): van ambitieuze rasartiest tot krasse knar". Het Parool (in Dutch). 20 April 2014. Retrieved 21 April 2014.{{cite news}}: CS1 maint: unrecognized language (link)
  5. "Actrice Mimi Kok overleden". Nederlandse Omroep Stichting (in Dutch). 20 April 2014. Retrieved 21 April 2014.{{cite news}}: CS1 maint: unrecognized language (link)
  6. "Mimi Kok (80): van ambitieuze rasartiest tot krasse knar". Het Parool (in Dutch). 20 April 2014. Retrieved 21 April 2014.{{cite news}}: CS1 maint: unrecognized language (link)