മിലിന്ദ് സോമൻ | |
---|---|
![]() | |
തൊഴിൽ(s) | അഭിനേതാവ്, മോഡൽ |
സജീവ കാലം | late 1980's - ഇതുവരെ |
ജീവിതപങ്കാളി | മൈലീൻ ജമ്പനോയി (2006-പിരിഞ്ഞു) |
ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടനും, ഒരു മോഡലുമാണ് മിലിന്ദ് സോമൻ(മറാഠി: मिलिंद सोमण) (ജനനം: നവംബർ 4, 1965 ). മിലിന്ദ് ജനിച്ചത് സ്കോട്ലലന്റിലാണ്. എഴു വർഷം അവിടെ താമസിച്ചതിനു ശേഷം കുടുംബം ഇന്ത്യയിലേക്ക് വരികയായിരുന്നു.
ഇന്ത്യൻ മോഡലുകളിൽ വിജയകരമായ ഒരു മോഡലാണ് മിലിന്ദ്. ആദ്യ കാലങ്ങളിൽ ബുദ്ധിമുട്ടീയ മിലിന്ദിന് ഒരു പ്രധാന അവസരം ലഭിച്ചത് അലിഷ ചിനായ് പാടീയ ഒരു സംഗീത ആൽബമായ മേഡ് ഇൻ ഇന്ത്യയിൽ അഭിനയിച്ചതാണ്. ഈ ആൽബത്തിലെ പാട്ടുകൾ ഏഷ്യയിലെങ്ങും വൻ വിജയമായിരുന്നു .
അഭിനയ ജീവിതവും ഒരു ശരാശരിയായിരുന്നു. ഒരു നായക വേഷത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യൻ മിലിന്ദിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ജൂലൈ 2006-ൽ മിലിന്ദ് തന്റെ സുഹൃത്തായ മൈലീനെ വിവാഹം കഴിച്ചു. പക്ഷേ, ഇവർ പിന്നീട് പിരിഞ്ഞു.