മിലിയോസ്‌മ | |
---|---|
ചെറുകല്ലവി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | unplaced
|
Family: | |
Genus: | Meliosma |
Species | |
ലേഖനത്തിൽ കൊടുത്തിട്ടുണ്ട് | |
Synonyms | |
Millingtonia Roxb. |
സാബിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് മിലിയോസ്‌മ (Meliosma). മധ്യരേഖാപ്രദേശങ്ങളിലും തെക്കും കിഴക്കും ഏഷ്യയിലെയും അമേരിക്കയിലെയും ചൂടുകൂടിയപ്രദേശങ്ങളിൽ ഇവ കണ്ടുവരുന്നു. 100 -ഓളം സ്പീഷിസുകൾ ഉണ്ടെന്നു കരുതുന്നുവെങ്കിലും ചില സസ്യശാസ്ത്രജ്ഞന്മാരുടെ കണക്കുപ്രകാരം ഏതാണ്ട് 20-25 എണ്ണത്തിനെയെ കൃത്യമായി ഇതിൽ പെടുത്താൻ കഴിയുകയുള്ളൂ.[1] 10-45 മീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടികളോ മരങ്ങളോ ആണ് മിലിയോസ്‌മയിലെ സ്പീഷിസുകൾ.
ആരരാജൻ ശലഭത്തിന്റെ ലാർവകൾ ഇവയിലെ ഇലകൾ ഭക്ഷിച്ചു വളരുന്നു. കേരളത്തിൽ കാണുന്ന മരങ്ങളായ കല്ലാവി, ചെറുകല്ലവി എന്നിവ ഈ ജനുസിലെ അംഗങ്ങളാണ്.