മിലേന സാൽവിനി | |
---|---|
ജനനം | മിലാൻ |
മരണം | പാരീസ്, ഫ്രാൻസ് |
തൊഴിൽ | ഇന്ത്യൻ ക്ലാസിക്കൽ നർത്തകി, നൃത്ത അധ്യാപിക |
അറിയപ്പെടുന്നത് | കഥകളി, ഭാരതീയ ശാസ്ത്രീയകലകളുടെ പരിപോഷകയും പ്രചാരകയും |
ഇറ്റാലിയൻ സ്വദേശിയായ ഒരു ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയും നൃത്ത അധ്യാപികയുമാണ് മിലേന സാൽവിനി(1938[1] – 2022) . ഭാരതീയ ശാസ്ത്രീയകലകളുടെ പരിപോഷകയും പ്രചാരകയുമായി കഥകളിക്കു നൽകിയ സംഭാവനകൾക്കായി 2019 ൽ ഭാരതത്തിന്റെ നാലാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു . [2][3] കഥകളിക്ക് പത്മശ്രീ ലഭിച്ച ഏക വിദേശിയാണ്.[4] മിലേന സാൽവിനി മിലാനിലാണ് ജനിച്ചത്. നാലുവയസ്സുള്ളപ്പോൾ അവരുടെ അച്ഛൻ മരിച്ചു. അമ്മ മിലേനയെ ഫ്രാൻസിലേക്ക് കൊണ്ടുവന്ന് അവിടെ സംഗീതം പഠിപ്പിച്ചു. [5][6]1962 ൽ കേരള കലാമണ്ഡലത്തിൽ കഥകളിയിൽ പരിശീലനത്തിന് രണ്ടു വർഷത്തെ സ്കോളർഷിപ്പ് ലഭിച്ചു. [7]ഫ്രാൻസലേക്കു തിരിച്ചു വന്നതിനു ശേഷം, കലാമണ്ഡലത്തിന്റെ കഥകളിസംഘത്തിന്റെ അവതരണം യുനെസ്കോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
1975-ൽ മിലേനയും ജീവിതപങ്കാളി റോജർ ഫിലിപ്പ്സും ചേർന്ന് പാരീസിൽ മണ്ഡപ സെന്റർ ഫോർ ക്ലാസിക്കൽ ഡാൻസ് എന്ന വിദ്യാലയം സ്ഥാപിച്ചു. ഇതിന്റെ ആഭിമുഖ്യത്തിൽ 1980-ലും 1999-ലും കലാമണ്ഡലം നടത്തിയ വിദേശപരിപാടികൾ കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കി. മിലേനയുടെ ക്ഷണം സ്വീകരിച്ചാണ് 1967-ൽ കലാമണ്ഡലത്തിലെ പതിനേഴംഗ കഥകളി സംഘം യൂറോപ്പ് പര്യടനം നടത്തിയത്. 2001-ൽ കൂടിയാട്ടത്തിന് യുനെസ്കോയുടെ അംഗീകാരം നേടിക്കൊടുത്തതിൽ മിലേനയുടെ പങ്ക് നിർണായകമാണ്.
{{cite journal}}
: Check date values in: |date=
(help); Cite journal requires |journal=
(help)