Mr. and Mrs. I. N. Phelps Stokes | |
---|---|
വർഷം | 1897 |
സ്ഥാനം | Metropolitan Museum of Art, New York City, New York, United States |
ജോൺ ആന്റ് സിംഗർ സാർജന്റ് 1897 ൽ വരച്ച പെയിന്റിംഗാണ് മിസ്റ്റർ ആന്റ് മിസ്സിസ് ഐ. എൻ. ഫെൽപ്സ് സ്റ്റോക്സ്. ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരണത്തിന്റെ ഭാഗമാണ്.[1]
ഛായാചിത്രത്തിൽ 1895 ൽ വിവാഹം കഴിച്ച ന്യൂയോർക്ക് ആർക്കിടെക്റ്റും മനുഷ്യസ്‌നേഹിയുമായ ഐസക് ന്യൂട്ടൺ ഫെൽപ്സ് സ്റ്റോക്സും (1867-1944) ഭാര്യ എഡിത്ത് മിന്റൺ സ്റ്റോക്സിനെയും (1867-1937) ചിത്രീകരിച്ചിരിക്കുന്നു. ഡാനിയൽ ചെസ്റ്റർ ഫ്രഞ്ച് നിർമ്മിച്ച സ്റ്റാച്യു ഓഫ് റിപ്പബ്ലിക്കിന് വേണ്ടി മുമ്പ് പോസ് ചെയ്ത ഈ ചിത്രം ലോക കൊളംബിയൻ എക്‌സ്‌പോസിഷനിൽ ആണ് ചിത്രീകരിച്ചത്. [2]
ഛായാചിത്രം ദമ്പതികൾക്കുള്ള വിവാഹ സമ്മാനമായിട്ടാണ് വരയ്ക്കാനേർപ്പാട് ചെയ്തിരുന്നത്. എഡിത്തിനെ മാത്രം വൈകുന്നേരത്തെ വസ്ത്രത്തിൽ വരയ്ക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് ഇത് ഡേ വസ്ത്രത്തിൽ ഒരു ഗ്രേറ്റ് ഡേനിന് അടുത്തായി പോസ് ചെയ്യുന്നത് വരയ്ക്കാനായി മാറ്റിയെങ്കിലും ഒടുവിൽ പട്ടിയെ കിട്ടാത്തതിനെതുടർന്ന് ഐസക് ആ സ്ഥാനത്തു നിൽക്കുകയാണുണ്ടായത്.[3]