മിസ്റ്റർ ലോക്കൽ | |
---|---|
സംവിധാനം | എം.രാജേഷ് |
നിർമ്മാണം | കെ.ഇ ജ്ജാനവേൽ ഉദയനിധി സ്റ്റാലിൻ |
രചന | എം.രാജേഷ് |
അഭിനേതാക്കൾ | ശിവ കാർത്തികേയൻ നയൻതാര രാധിക ശരത്കുമാർ നാരായൺ ലക്കി |
സംഗീതം | ഹിപ്പ് ഹോപ്പ് തമിഴ |
ഛായാഗ്രഹണം | ഇ.വി ദിനേശ് കൃഷ്ണ |
ചിത്രസംയോജനം | വിവേക് ഹർഷൻ |
സ്റ്റുഡിയോ | സ്റ്റുഡിയോ ഗ്രീൻ |
റിലീസിങ് തീയതി | 2019 മെയ് 17 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 154 മിനിറ്റ് |
എം.രാജേഷ് സംവിധാനം ചെയ്ത് 2019 മെയ് 17 നു പ്രദർശനത്തിന് എത്തിയ ഒരു തമിഴ് ഭാഷ ചലച്ചിത്രം ആണ് മിസ്റ്റർ ലോക്കൽ.ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രം നിർമിച്ചിരിക്കുന്നത് കെ.ഇ ജ്ജാനവേലും ഉദയനിധി സ്റ്റാലിനും ചേർന്നാണ്. വേലൈക്കാരൻ എന്ന ചിത്രത്തിന് ശേഷം ശിവ കാർത്തികേയനും,നയൻതാരയും ഒന്നിയ്ക്കുന്ന രണ്ടാമത്തെ ചിത്രവും കൂടിയാണിത്. യോഗി ബാബു,രാധിക ശരത്കുമാർ,നാരായൺ ലക്കി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിച്ചത് ഹിപ്പ് ഹോപ്പ് തമിഴയാണ്.ഈ ചിത്രത്തിൻറ്റെ ട്രെയിലറിന് അനുകൂല അഭിപ്രായമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭിച്ചത്.
രജനീകാന്തിൻറ്റെ മന്നൻ എന്ന സിനിമയോട് ഈ ചിത്രത്തിന് സാമ്യമുണ്ട്.