മിർത്തോ

സോക്രട്ടീസും രണ്ടു ഭാര്യമാരോടൊപ്പം റെയർ വാൻ ബ്ലോമ്മൻഡീലിന്റെ ചിത്രം

ചില രേഖപ്പെടുത്തലുകളനുസരിച്ച് സോക്രട്ടീസിന്റെ ഒരു ഭാര്യയായിരുന്നു മിർത്തോ, (ബി സി അഞ്ചാം ശതകം)

ഈ അവകാശ വാദത്തിന്റെ മൂല സ്രോതസ്സ് അരിസ്റ്റോട്ടിൽ എഴുതിയ "ഓൺ ബീയിംഗ് വെൽ ബോൺ" എന്ന കൃതിയാണെന്ന് തോന്നുന്നു[1][2][3] . എന്നാൽ കൃതി അസ്സലാണോ എന്ന് പ്ലൂട്ടാർക്ക് സംശയം പ്രകടിപ്പിച്ചിട്ടൂണ്ട്.  പ്രത്യക്ഷത്തിൽ ഇവർ അരിസ്റ്റിഡെസ്സിന്റെ മകളോ[3] , പൗത്രിയോ ആകാനാണു് സാദ്ധ്യത കൂടുതൽ[2]

ഡയോജനസ് ലേർറ്റിയൂസ്, സെന്തിപ്പിയോടൊപ്പം രണ്ടാം ഭാര്യയായി മിർത്തൊയെപ്പറ്റി പ്പറയുന്നുണ്ടെങ്കിലും ഉഭയകസക്ഷിസമ്മതപ്രകാരം ഭാര്യാ ഭർത്താക്കന്മാരായി (കോമൺ ലൊ വൈഫ്) ജീവിച്ചിരുന്നതായി വേണം കരുതാൻ.[4]  "വൈധവ്യവും ദാരിദ്രവും മൂലം സോക്രട്ടീസിനോടൊപ്പം  മിർത്തോ താമസിച്ചിരുന്നതായി പ്ലൂട്ടർക്ക് അഭിപ്രായപ്പെടൂന്നു  "[2] റോഡ്സിലെ ഹൈറോണിമസ്, അഥീനിയായിലെ ഒരു താത്കാലിക വിധി ഉദ്ധരിച്ച് ഈ കാര്യം സ്ഥിരീകരിക്കാൻ ശ്രമിച്ചതായി എത്തിനിയോസും ഡയൊജനിസും ചൂണ്ടിക്കാണിക്കുന്നു

എന്നാൽ പ്ലേറ്റോയോ ക്സെനോഫൊണൊ ഇക്കാര്യം പരാമർശിച്ചിട്ടില്ല, മാത്രവുമല്ല പുരാതനകാലത്തെ എല്ലാവരും ഇതു വിശ്വസിക്കാൻ തയ്യാറായിട്ടുമില്. ഏതനെയൂസും പനേഷ്യസ്സും, "സോക്രട്ടീസിന്റെ ഭാര്യമാരെപ്പറ്റി" പരാമർശം എല്ലവരേയും നിരാകരിച്ചിട്ടൂണ്ട്[1]

  1. 1.0 1.1 Athenaeus, xiii. 555D–556A
  2. 2.0 2.1 2.2 Plutarch, Aristides, xxvii. 3–4
  3. 3.0 3.1 Diogenes Laërtius, ii. 26
  4. Luis E. Navia (1985), Socrates, the man and his philosophy, page 78