വ്യക്തിവിവരങ്ങൾ | |||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | മീഗൻ മാരീ നായ് | ||||||||||||||||||||||||||||
വിളിപ്പേര്(കൾ) | "Megz" | ||||||||||||||||||||||||||||
National team | ഓസ്ട്രേലിയ | ||||||||||||||||||||||||||||
ജനനം | ഗോൾഡ് കോസ്റ്റ്, ക്വീൻസ്ലാൻഡ് | 5 ഒക്ടോബർ 1988||||||||||||||||||||||||||||
ഉയരം | 1.74 മീ (5 അടി 9 ഇഞ്ച്) | ||||||||||||||||||||||||||||
ഭാരം | 62 കി.ഗ്രാം (137 lb) | ||||||||||||||||||||||||||||
Sport | |||||||||||||||||||||||||||||
കായികയിനം | Swimming | ||||||||||||||||||||||||||||
Strokes | Backstroke, freestyle | ||||||||||||||||||||||||||||
Club | സെന്റ് പീറ്റേഴ്സ് വെസ്റ്റേൺ | ||||||||||||||||||||||||||||
Coach | മൈക്കൽ ബോൽ | ||||||||||||||||||||||||||||
Medal record
|
ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു മത്സരാധിഷ്ഠിത നീന്തൽതാരമാണ് മീഗൻ മാരി നായ് (ജനനം: 5 ഒക്ടോബർ 1988). 2008-ലെ ഒളിമ്പിക് ഗെയിംസിൽ 200 മീറ്റർ ബാക്ക്സ്ട്രോക്കിൽ മത്സരിച്ച അവർ ഫൈനലിൽ ഏഴാം സ്ഥാനത്തെത്തി. 200 മീറ്റർ ബാക്ക്സ്ട്രോക്കിൽ ഓസ്ട്രേലിയൻ മുൻ റെക്കോർഡ് ഉടമകൂടിയാണ് നായ്.[1] 1972-ൽ ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ പങ്കെടുത്ത റോബർട്ട് നായുടെ മകളാണ് മീഗൻ. അവരുടെ സഹോദരൻ ആമോസ് നായ് 2009 ജൂലൈയിൽ ഒരു കാർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.[2] 2009-ലെ ലോക ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ബാക്ക്സ്ട്രോക്കും 200 മീറ്റർ ഫ്രീസ്റ്റൈലും നീന്താനിരിക്കുകയായിരുന്നു നായ്. എന്നാൽ 4 × 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയുടെ പ്രാഥമിക മത്സരങ്ങളിൽ നീന്തിയ ശേഷം സഹോദരന്റെ മരണത്തിന്റെ ഭാഗമായി അവർ നാട്ടിലേക്ക് മടങ്ങി. ആ മത്സരത്തിൽ ഫൈനലിൽ അവർ വെങ്കല മെഡൽ നേടി.[3]
ന്യൂഡൽഹിയിൽ നടന്ന 2010-ലെ കോമൺവെൽത്ത് ഗെയിംസിൽ 2.0 മീറ്റർ ബാക്ക്സ്ട്രോക്ക് 2.07.56 സമയത്തിൽ ഗെയിംസ് റെക്കോർഡ് നേടി.
മൈക്കൽ ബോളിന് കീഴിലുള്ള സെന്റ് പീറ്റേഴ്സ് വെസ്റ്റേൺ നീന്തൽ ക്ലബിൽ സ്റ്റെഫാനി റൈസിനൊപ്പം നായ് പരിശീലനം നേടിയിരുന്നു.
2012-ലെ സമ്മർ ഒളിമ്പിക്സിൽ 200 മീറ്റർ ബാക്ക്സ്ട്രോക്കിൽ മത്സരിച്ച് ഫൈനലിൽ അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തു.[4]