മീര കൊസാംബി | |
---|---|
ജനനം | ഏപ്രിൽ 24, 1939 |
മരണം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാമൂഹിക ശാസ്ത്രജ്ഞ |
രാജ്യാന്തര പ്രശസ്തയായ സാമൂഹിക ശാസ്ത്രജ്ഞയായിരുന്നു മീര കൊസാംബി(24 ഏപ്രിൽ 1939 - 26 ഫെബ്രുവരി 2015).
മാർക്സിസ്റ്റ് ചരിത്രകാരനും ഗണിത ശാസ്ത്രജ്ഞനുമായിരുന്ന ഡി.ഡി. കൊസാംബിയുടെ ഇളയ മകളായി ജനിച്ചു. സ്റ്റോക്ഹോം സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ഡോക്ടറേറ്റ് നേടി. വിവിധ കോളജുകളിൽ അധ്യാപികയായിരുന്നു. മുംബൈ എസ്.എൻ.ഡി.ടി വനിത സർവകലാശാലയിൽ സ്ത്രീപഠന ഗവേഷണകേന്ദ്രത്തിൻെറ ഡയറക്ടറായി ഒരു ദശാബ്ദക്കാലം പ്രവർത്തിച്ചു. 19ാം നൂറ്റാണ്ടിലെ സ്ത്രീവിമോചക പണ്ഡിത രമാബായിയുടെ രചനകളാണ് മീര കൊസാംബിയെ പ്രശസ്തയാക്കിയത്.[1]
രമാബായിയുടെ രചനകൾ മറാത്തിയിൽനിന്ന് ഇംഗ്ളീഷിലേക്ക് മൊഴിമാറ്റി. അഞ്ചിലേറെ പുസ്തകങ്ങൾ മറ്റുള്ളവർക്കൊപ്പവും എഴുതിയിട്ടുണ്ട്. അവിവാഹിതയാണ്.
എഴുപത്തഞ്ചാം വയസ്സിൽ മരണമടഞ്ഞു.[2]