മുകുൾ വാസ്നിക് | |
---|---|
![]() | |
രാജ്യസഭാംഗം | |
ഓഫീസിൽ 2022-തുടരുന്നു | |
മണ്ഡലം | രാജസ്ഥാൻ |
കേന്ദ്ര സാമൂഹികനീതി ശാക്തീകരണ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2009-2012 | |
മുൻഗാമി | മീര കുമാർ |
പിൻഗാമി | സെൽജ കുമാരി |
ലോക്സഭാംഗം | |
ഓഫീസിൽ 2009, 1998, 1991, 1984 | |
മണ്ഡലം |
|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മഹാരാഷ്ട്ര | 27 സെപ്റ്റംബർ 1959
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | രവീണ |
As of ഡിസംബർ 25, 2023 ഉറവിടം: Topnet.com |
നാലു തവണ ലോക്‌സഭാംഗം, രണ്ട് തവണ കേന്ദ്രമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച 2020 മുതൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി തുടരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് മുകുൾ വാസ്നിക്.(ജനനം: 27 സെപ്റ്റംബർ 1959) യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ എന്നീ സംഘടനകളുടെ അഖിലേന്ത്യ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ 2022 മുതൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്നു. [1][2][3]
മുൻ കോൺഗ്രസ് നേതാവും മൂന്ന് തവണ പാർലമെന്റംഗവുമായിരുന്ന ബാലകൃഷ്ണ വാസ്നിക്കിന്റെ മകനായി 1959 സെപ്റ്റംബർ 27ന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഒരു ദളിത് കുടുംബത്തിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നാഗ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി.
1984 -ൽ എൻ.എസ്.യു.ഐയുടെ ദേശീയ ട്രഷററായാണ് രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻറും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായി.
2009, 1998, 1991, 1984 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചപ്പോൾ 1996, 1999, 2014 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു.
1993 മുതൽ 1996 വരെയും 2009 മുതൽ 2012 വരെയും കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രധാന പദവികളിൽ