മുക്ത ബർവെ | |
---|---|
![]() മുംബൈ-പൂണെെ-മുംബൈ 2-ന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ മുക്ത ബർവെ | |
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | അഭിനേതാവ്, നിർമ്മാതാവ് |
സജീവ കാലം | 2000–present |
ഒപ്പ് | |
![]() |
ഇന്ത്യൻ ടെലിവിഷൻ, സിനിമ, നാടക നടിയും നിർമ്മാതാവുമാണ് മുക്ത ബർവെ (pronounced [mʊkt̪aː bərʋeː]; ജനനം: 17 മെയ് 1979; മറാത്തി: ⓘ). മികച്ച നവാഗത താരത്തിനുളള പുരസ്കാരവും മറ്റു നാടകങ്ങളിലും സിനിമകളിലും ആയി മികച്ച നടിക്കുള്ള അഞ്ച് അവാർഡുകളടക്കം ആറ് മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മുക്തയ്ക്ക് ലഭിച്ചിട്ടുണ്ട്.
1999-ൽ മറാത്തി ടെലിവിഷനിൽ ഗഡ്ലെയ് ബിഗാഡ്ലേ ഷോയിലൂടെ കടന്നുവന്ന മുക്ത 2001-ൽ 'ആമ്ഹാല വെഗ്ലെ വ്യയചെ' എന്ന ഒരു മറാത്തി നാടകത്തിലൂടെ മറാത്തി തീയേറ്ററിൽ അരങ്ങേറ്റം നടത്തി. തുടർന്ന് 2004-ൽ 'ചക്വ' എന്ന മറാത്തി സിനിമയിലൂടെ ചലച്ചിത്രരംഗത്തെത്തിയ അവർ തംഗ് (2006), മാട്ടി മായി (2007), സവാർ റെ (2007), സാസ് ബഹു ഔർ സെൻസെക്സ് (2008), സംബരൺ (2009), ഏക് ദാവ് ധോബി പച്ചഡ് (2009) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2009 ൽ പുറത്തിറങ്ങിയ മറാത്തി ചലച്ചിത്രം ജോഗ്വ അവരുടെ കരിയറിലെ ഒരു വഴിത്തിരിവായി. തുടർന്ന് മുംബൈ-പൂണെ-മുംബൈ (2010), ആഘട്ട് (2009), ബദാം റാണി ഗുലാം ചോർ (2012), ലഗ്ന പഹവെ കരുൺ (2013), മംഗാളാഷ്ടക് വൺസ് മോർ (2013), ഡബിൾ സീറ്റ് (2015), മുംബൈ-പൂണെ-മുംബൈ 2 (2015) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു.
രസിക പ്രൊഡക്ഷൻസ് എന്ന ഒരു പ്രൊഡക്ഷൻ ഹൗസും മുക്ത ബർവെയുണ്ട്. ഇതിനുകീഴിൽ നിർമ്മിച്ച പ്രമുഖ നാടകങ്ങളാണ് ഛാപാ കാത, ലൗവ്ബേർഡ്സ്സ് (2015), ഇന്ദിര (2015) എന്നിവ.
മഹാരാഷ്ട്രയിലെ പൂണെയിലെ ചെറിയ പട്ടണമായ ചിൻച്വാഡിൽ 1979 മെയ് 17 ന് ആണ് മുക്ത ജനിച്ചത്.[1] അച്ഛൻ ഒരു ടെലികോം കമ്പനിയിലെ ഉദ്യോഗസ്ഥനും അമ്മ ഒരു സ്കൂൾ അധ്യാപികയുമായിരുന്നു.[1] വാണിജ്യ കലാകാരനായ ദെബു ബർവെ മുക്തയുടെ സഹോദരനാണ്.[2][3]
സ്കൂളിൽ പല നാടകങ്ങളിലും പങ്കെടുത്തിരുന്ന മുക്ത പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം അഭിനയത്തിലോട്ട് കടക്കാൻ തീരുമാനിച്ചു.[4] പൂണൈയിലെ സർ പരശുറാംഭൗ കോളേജിൽ നിന്നും 11, 12 ക്ലാസുകളിലെ പഠനം പൂർത്തിയാക്കി.[4] പിന്നീട് സാവിത്രിബായ് ഫൂലെ പൂണൈ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ മുക്ത ലളിതകലാ കേന്ദ്രത്തിൽ നിന്നും നാടക ബിരുദവും കരസ്തമാക്കി.[4][5] പിന്നീട്, മുംബൈയിലേക്ക് താമസം മാറിയ അവർ കുർളയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ താമസിക്കുകയും തന്റെ അഭിനയ ജീവിതത്തിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.[6][7]
ഖർ ടിഘാൻച്ച ഹവ എന്ന നാടകത്തിലാണ് മുക്ത ബർവെ ആദ്യമായി അഭിനയിച്ചത്.[7] പിന്നീട് മുംബൈയിലേക്ക് താമസം മാറിയതിനുശേഷം 2001 ൽ സുയോഗിൻറെ 'ആമ്ഹാല വെഗ്ലെ വ്യയചെ' എന്ന മറാത്തി വാണിജ്യ നാടകത്തിലൂടെ മറാത്തി തീയേറ്ററിൽ അരങ്ങേറ്റം നടത്തി. മറാത്തി ടെലിവിഷനിൽ പിംപൽപൻ (1998), ബന്ദൻ (1998), മി എക് ബന്ദു (1999), ബുവാ ആലാ (1999), ചിറ്റ ചോർ (1999), അഭൽമയ (1999), ഇന്ദ്രധനുഷ് (2003) തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.[8] തുടർന്ന് 2004-ൽ 'ചക്വ' എന്ന മറാത്തി സിനിമയിലൂടെ ആ വർഷത്തെ മോസ്റ്റ് പ്രോമിസിങ് പുതുമുഖത്തിനുള്ള മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുകയും ചെയ്തു. കബഡി കബഡി എന്ന നാടകത്തിലൂടെ സീ ഗൗരവ് പുരസ്കാരം (2008), മഹാരാഷ്ട്ര സ്റ്റേറ്റ് ഫിലിം അവാർഡ് (2007), മഹാരാഷ്ട്ര ടൈംസ് അവാർഡ് (2007) എന്നീ പുരസ്കാരങ്ങൾ ലഭിച്ചു.
2009 ൽ സംഗീത നാടക അക്കാദമി ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാരം നൽകി ആദരിച്ചു.[9]
{{cite news}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
{{cite web}}
: |author=
has generic name (help)