മുക്തി ബാഹിനി | |
---|---|
মুক্তিবাহিনী (Freedom Fighters) | |
![]() The de facto emblem of the Mukti Bahini | |
Leaders | M. A. G. Osmani, Commander-in-Chief M. A. Rab, Chief of Staff A K Khandker, Deputy Chief of Staff |
Dates of operation | March – December 1971 |
Group(s) | Bangladesh Army ∟ K Force ∟ S Force ∟ Z Force Bangladesh Navy Bangladesh Air Force Bangladesh Rifles Bangladesh Ansar Bangladesh Police Special Guerrilla Forces ∟ Gono Bahini ∟ Mujib Bahini ∟ Kader Bahini ∟ Hemayet Bahini ∟ Afsar Bahini Crack Platoon |
Active regions | East Pakistan |
Ideology | Bengali nationalism Resistance to the 1971 Bangladesh genocide[1] |
Part of | Provisional Government of Bangladesh[2] |
Allies | ![]() |
Opponents | ![]() |
Battles and wars | Battle of Gazipur, Battle of Goalhati, Battle of Garibpur, Battle of Dhalai, Battle of Rangamati, Battle of Kushtia, Battle of Daruin, Operation Barisal, Operation Jackpot |
De facto ceremonial flag | ![]() |
War flag | ![]() |
മുക്തി ബാഹിനി The Mukti Bahini (ബംഗാളി: মুক্তি বাহিনী[3] സ്വാതന്ത്ര്യസമര ഭടന്മാർ Freedom Fighters, അല്ലെങ്കിൽ വിമോചനസൈനികർ എന്നറിയപ്പെടുന്ന ബംഗ്ലാദേശിന്റെ വിമോചനത്തിനായി പ്രവർത്തിച്ച സൈനികസമമായ ഒരു വിഭാഗമായിരുന്നു;[4] ബംഗ്ലാദേശി ഫോഴ്സസ് എന്നും ഇതറിയപ്പെട്ടു (Bangladesh Forces). ഈ സംഘടന പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും ബംഗ്ലാഭാഷ സംസാരിക്കുന്ന കിഴക്കൻ പാകിസ്താൻ എന്ന് അറിയപ്പെട്ടിരുന്ന അന്നത്തെ പ്രദേശത്തെ വിമോചിക്കുവാൻ പ്രവർത്തിച്ചു. ബംഗാളികളായ സൈനികരുടെയും പാരാമിലിട്ടറി അംഗങ്ങളുടെയും സിവിലിയന്മാരുടെയും പിന്തുണയോടെ രൂപവത്കരിച്ച ഗറില്ലാസേനയായിരുന്നു. 1971കളിലാണിത് രൂപീകരിച്ചത്.[5] മുക്തി ഫൗജ് എന്ന് ഇതു മുമ്പ് വിളിക്കപ്പെട്ടിരുന്നു.[6]
1971 മാർച്ച് 25നു ഷെയ്ക്ക് മുജീബുർ റഹ്മാൻ കിഴക്കൻ പാകിസ്താനിലെ ജനങ്ങളോടു ഒരു സമഗ്രമായ സമരത്തിനു സന്നദ്ധരാകാൻ ആഹ്വാനം ചെയ്തു.[7] പിന്നീട് ഈ സമരം പ്രകടനമായി. അന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനമായി. മേയ് 1971 മുഴുവൻ ഈ പ്രതിഷേധങ്ങൾക്കെതിരെ പാകിസ്താന്റെ സൈന്യം ഓപ്പറേഷൻ സെർച്ച് ലൈറ്റ് എന്ന പേരിൽ ആക്രമണം നടത്തി.
ബംഗ്ലാദേശിലെ പ്രവിശ്യാസർക്കാറിനെ എതിർത്തുകൊണ്ട് കിഴക്കൻ പാകിസ്താനിലെ സൈനികനേതൃത്വം തന്നെ 1971 ഏപ്രിലിൽ കലാപത്തിനു നേതൃത്വം നൽകി. സൈനിക കൗൺസിൽ മേധാവി ജനറൽ എം. എ. ജി ഓസ്മാനിയായിരുന്നു. [8] അദ്ദേഹത്തിന്റെ കൂടെ 11 സെക്ടർ കമാൻഡേഴ്സുമുണ്ടായിരുന്നു.[9] 1941 ഏപ്രിൽ 4നാണ് ബംഗ്ലാദേശ് ആംഡ് ഫോഴ്സസ് സ്ഥാപിതമായത്. ഇതിനുപുറമേ, മുക്തിബാഹിനിയിൽ സിവിലിയന്മാർക്കായി ഗൊണൊബാഹിനിയും സ്ഥാപിതമായി..[10] മുക്തിബാഹിനിയുടെ ഏറ്റവും പ്രധാന ഭാഗം മേജർ സിയാവുർ റഹ്മാന്റെ നേതൃത്വത്തിലുള്ള ഇസഡ് ഫോഴ്സ് ആയിരുന്നു. കെ ഫോഴ്സ് ഖാലിദ് മുഷൠഅഫ് നയിച്ചു. എസ് ഫോഴ്സ് നയിച്ചത് മേജർ കെ. എം. ഷാഫുള്ള ആയിരുന്നു. അവാമി ലീഗ് വിദ്യാർത്ഥികൾ സൈനികരൂപത്തിലുള്ള മുജീബ്‌ബാഹിനി, കാദെർബാഹിനി, ഹിമായത്ത്‌ബാഹിനി എന്നിവ രൂപീകരിച്ചു. കോമറേഡ് മോണി സിങ്ങിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടി, നാഷണൽ അവാമി പാർട്ടി എന്നീ സംഘടനകൾ ഗറില്ലാ ബറ്റാലിയനു രൂപം നൽകി.[11]
മുക്തിബാഹിനിയെ ഫ്രഞ്ച് പ്രക്ഷോഭവുമായി താരതമ്യം ചെയ്യാവുന്നതാണ്. [12] ഈ രണ്ടു പ്രക്ഷോഭങ്ങളും അവരുടെ രാജ്യത്തെ വിമോചിപ്പിക്കാൻ വേണ്ടിയായിരുന്നു. വിയറ്റ് കോങ് [13] ആയിരുന്നു മറ്റൊരു ഉദാഹരണം. ഗറില്ല യുദ്ധമുറയുപയോഗിച്ച് മുക്തിബാഹിനി ബംഗാളിന്റെ വലിയ ഒരുഭാഗം തങ്ങളുടെ നിയന്ത്രണത്തിലാക്കി. അത് വിജയകരമായ ആക്രമണങ്ങളും അട്ടിമറിപ്രവർത്തനങ്ങളും നടത്തി,[14] പുതിയതായി തുടങ്ങിയ ബംഗ്ലാദേശ് നാവികസേനയും വ്യോമസേനയും ഈ പ്രക്ഷോഭങ്ങളിൽ ചേർന്നു. മുക്തിബാഹിനിയ്ക്ക് ഇന്ത്യയിൽനിന്നും സഹായവും പരിശീലനവും ആയുധങ്ങളും ലഭിച്ചു, കാരണം ഇന്ത്യയുടെ കിഴക്കും വടക്കുകിഴക്കും പ്രദേശങ്ങളിലുള്ള ജനങ്ങൾ ബംഗ്ലാദേശിന്റെ (ഈസ്റ്റ് പാകിസ്താന്റെ) അതേ സംസ്കാരവും ഭാഷയും ജീവിതരീതികളും പിന്തുടരുന്നവരായിരുന്നു.[15]
1971ലെ ഇൻഡോ-പാകിസ്താൻ യുദ്ധത്തിൽ മുക്തിബാഹിനി ബംഗ്ലാദേശ്- ഇന്ത്യാ സംയുക്ത സൈന്യത്തിന്റെ ഭാഗമായി പാകിസ്താനെതിരെ യുദ്ധം ചെയ്തു.[16] ഇത് 1971 ഡിസംബറിൽ പാകിസ്താന്റെ കീഴടങ്ങലിനും ബംഗ്ലാദേശിലെ ധാക്കയുടെയും മറ്റു പട്ടണങ്ങളുടെയും വിമോചനത്തിനും ഇടയാക്കി. [17]
മുക്തിബാഹിനി രണ്ടു ഗ്രൂപ്പുകളായി തിരിച്ചിരുന്നു: "നിയോമിതോ ബാഹിനി" - അല്ലെങ്കിൽ സാധാരണ സേന - കിഴക്കൻ പാകിസ്താനിലെ പാരാ മിലിട്ടറി, സൈന്യം, പൊലീസ് സേന ഇവയിൽ നിന്നു വന്നവർ; ഗൊണ്ണോബാഹിനി - അല്ലെങ്കിൽ ജനകീയസേന, സിവിലിയന്മാർക്കുള്ളതായിരുന്നു. ഈ നാമങ്ങൾ നൽകുന്നതും അതിനെ നിർവ്വചിക്കുന്നതും ബംഗ്ലാദേശ് സർക്കാർ ആയിരുന്നു. ഇന്ത്യക്കാർ നിയോമിതോ ബാഹിനിയെ മുക്തി ഫൗജ് എന്നും ഗൊണ്ണോബാഹിനിയെ ഫ്രീഡം ഫൈറ്റേഴ്സ് (സ്വാതന്ത്ര്യപ്പോരാളികൾ) എന്നും വിളിച്ചു.[18][19]
കിഴക്കൻ പാകിസ്താൻ പാകിസ്താന്റെ മുഴുവനുമായ ഔദ്യോഗികഭാഷയാവുന്നതിനെതിരെ പ്രക്ഷോഭം നടത്തി. 1970ലെ പാകിസ്താനി ഇലക്ഷനിൽ അവാമി ലീഗ് ഭൂരിപക്ഷം നേടി. അവാമി ലീഗിന്റെ നേതാവായ ഷേയ്ഖ് മുജീബുർ റഹ്മാനെ സർക്കാർ രൂപീകരിക്കുന്നതിൽനിന്നും വിലക്കി.[20] Bengali ബംഗാളിയാണ് പേർഷ്യൻ അറാബിക് അക്ഷരമാലയുപയോഗിക്കാത്ത പാകിസ്താനിലെ ഒരേയൊരു ഭാഷയായിരുന്നത്. പടിഞ്ഞാറൻ പാകിസ്താൻ ഐക്യരൂപമായി കിഴക്കൻ പാകിസ്താനെ ചേർക്കുവാൻ തീരുമാനിച്ചത് കിഴക്കൻ പാകിസ്താനിലെ ജനങ്ങൾക്ക് സംശയമുളവാക്കി.[21] പാകിസ്താന്റെ കിഴക്കൻ പാകിസ്താനു സ്വയംഭരണം നൽകാനുള്ള താത്പര്യമില്ലായ്മയും ബംഗാളി ദേശീയതയും ആണ് പാകിസ്താനിൽനിന്നും വേർതിരിയാൻ കിഴക്കൻ പാകിസ്താനെ പ്രേരിപ്പിച്ചത്.[22] 1970ലെ ഭോല കൊടുംകാറ്റ് കിഴക്കൻ പാകിസ്താനിൽ 500,000 പേർ മരിക്കാനിടയാക്കുകയും അടിസ്ഥാനസൗകര്യങ്ങൾ, ഗതാഗതം, മറ്റു സേവനങ്ങൾ എന്നിവ താറുമാറാകുകയും ചെയ്തു. ഈ പ്രതിസന്ധിഘട്ടത്തിൽ പാകിസ്താൻ കേന്ദ്ര സർക്കാർ വളരെ സാവധാനം പ്രതികരിക്കുകയും ആവശ്യമായ ഫണ്ട് നൽകാതിരിക്കുകയുമുണ്ടായി.[23] ഇത് കിഴക്കൻ പാകിസ്താനിലെ ജനങ്ങളിൽ ഈർഷ്യയുണ്ടാക്കി.[24] ഈ വിദ്വേഷം അവാമി ലീഗിനു വൻ വിജയം നൽകി. ആകെയുള്ള 162 പാർലിമെന്റു സീറ്റിൽ 160 നേടിയാണൂ അവാമി ലീഗ് വിജയിച്ചത്. അങ്ങനെ അവാമി ലീഗ് 300 സീറ്റുണ്ടായിരുന്ന പാകിസ്താൻ പാർലമെന്റിൽ ഭൂരിപക്ഷമുള്ള കക്ഷിയായിത്തീർന്നു.[25][26] 1971 ഇലക്ഷനുശേഷം യാഹ്യാഖാൻ മുജീബും ഭൂട്ടോയുമായി ഒരു അധികാരം പങ്കുവയ്ക്കാനുള്ള കരാറിനായി ചർച്ചചെയ്തെങ്കിലും ഫലമുണ്ടായില്ല. മുജീബ് തന്റെ പ്രവിശ്യയായ കിഴക്കൻ പാകിസ്താനു സമ്പൂർണ്ണ സ്വയംഭരണം ആവശ്യപ്പെട്ടു. ഭൂട്ടോ യാഹ്യ ഖാനോടു ചർച്ച് നിർത്താൻ പറഞ്ഞു. മാർച്ചിൽ ജനറൽ യാഹ്യാഖാൻ പാകിസ്താൻ പാർലമെന്റ് പിരിച്ചുവിട്ടു.[27]
1971 മാർച്ച് 7നു ഷെഖ് മുജീബ് റഹ്മാൻ റമ്ന റേസ് കോഴ്സിൽ (സഹ്രവർധി ഉദ്യാൻ) ഇന്നും പ്രസിദ്ധമായ തന്റെ പ്രസംഗം നടത്തി. ഈ പ്രസംഗത്തിൽ, അദ്ദേഹം ഈ സമയത്ത് "നമ്മുടെ സ്വാതന്ത്ര്യത്തിനായി സമരം ചെയ്യൂ, ഈ സമയത്ത് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടൂ" എന്ന് ആഹ്വാനം ചെയ്തു. .[28] കിഴക്കൻ പാകിസ്താൻ പ്രക്ഷേപകർ ഉടനേ തന്നെ രബീന്ദ്രനാഥ ടഗോറിന്റെ ഗാനങ്ങൾ സംപ്രക്ഷണം ചെയ്തുതുടങ്ങി. പാകിസ്താനിൽ നിരോധിതമായ പാട്ടുകളായിരുന്നു അവ. പടിഞ്ഞാറൻ പാകിസ്താനിൽ നിന്നുള്ള പരിപാടികളുടെ സമയം ചുരുക്കിയായിരുന്നു അവർ ടഗോറിന്റെ ഗാനങ്ങൾ കേൾപ്പിച്ചത്. കിവിലിയന്മാരുമായുള്ള പാകിസ്താൻ സൈന്യത്തിന്റെ ബന്ധം കുറഞ്ഞുവന്നു. സാധാരണ ജനങ്ങൾ പാകിസ്താൻ പട്ടാളത്തെ തങ്ങളുടെ പ്രദേശം അധിനിവേശം നടത്തിയ ആളുകളായാണ് കണ്ടത്. പ്രാദേശികരായ കോട്രാക്ടർമാർ പാകിസ്താൻ പട്ടാളത്തിനുള്ള വിതരണം അവസാനിപ്പിച്ചു. [29] പാകിസ്താൻ പട്ടാളം ഈ സമയം കിഴക്കൻ പാകിസ്താൻ റൈഫിളിലുള്ള ബംഗാളികളായ സൈനികരെയും പൊലീസുകാരേയും മറ്റ് കരസേനാ ഉദ്യോഗസ്ഥരേയും സേനയിൽ നിന്നും പുറത്താക്കനും അവരുടെ ആയുധങ്ങൾ പിടിച്ചെടുത്ത് അവരെ നിരായുധരാക്കാനും ശ്രമിച്ചു. ബംഗാളി ഓഫീസർമാർ പടിഞ്ഞാറൻ പാകിസ്താൻ പട്ടാളത്തിനെതിരെ കലാപം നടത്തുകയും പടിഞ്ഞാറൻ പാകിസ്താനിൽനിന്നുള്ള പട്ടാളത്തെ ആക്രമിക്കുകയും ചെയ്തു.[30] കിവില്യന്മാരെ പാകിസ്താൻ പട്ടാളം അക്രമിച്ചു. ഇത് കിഴക്കൻ പാകിസ്താൻ പട്ടാളക്കർ പടിഞ്ഞാറൻ പാക്കിസ്ഥൻ പട്ടാളക്കാർക്കെതിരായ കലാപത്തിനു കാരണമാവുകയും ചെയ്തു. കിഴക്കൻ പാകിസ്താനി പട്ടാളക്കാർ ഇന്ത്യയിലേയ്ക്കുവന്ന് മുക്തിബാഹിനിയുടെ പ്രധാന ഭാഗമായി.[31] 1971 മാർച്ച് 26നു ഷെയ്ഖ് മുജീബ് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അതേ ദിവസം, പാകിസ്താൻ പ്രസിഡന്റായ യാഹ്യാഖാൻ മുജീബിനെ രാജ്യദ്രോഹി എന്ന് തന്റെ രാജ്യത്തോടായി ചെയ്ത പ്രക്ഷേപണത്തിൽ വിളിച്ചു. .[32][33] പാകിസ്താൻ പട്ടാളം കിഴക്കൻ പാകിസ്താനിലേയ്ക്ക് തങ്ങളുടെ കവചിതവാഹനങ്ങളും കരസൈന്യത്തേയും സൈനികനടപടികൾക്കായി അയച്ചു.[34]
മാർച്ച് 25നു സൈനികനിയമം നടപ്പാക്കി. ഷെയ്ഖ് മുജീബുർ റഹ്മാൻ അറസ്റ്റു ചെയ്യപ്പെട്ടു. കിഴക്കൻ പാകിസ്താനിൽ ഓപ്പറേഷൻസെർച്ച് ലൈറ്റ് തുടങ്ങി. വിദേശ പത്രപ്രവർത്തകരെ പുറത്താക്കുകയും അവാമി ലീഗിനെ നിരോധിക്കുകയും ചെയ്തു. പാകിസ്താനോടു കൂറു കാണിക്കാത്തതെന്നു പാകിസ്താൻ കരുതിയ അവാമി ലീഗ് അംഗങ്ങളേയും കിഴക്കൻ പാകിസ്താൻ റൈഫിൾസിലെയും കിഴക്കൻ ബംഗാൾ റെജിമെന്റിലേയും മറ്റുള്ളവരേയും പാക്ക് പട്ടാളം ആക്രമിച്ചു. മുക്തിബാഹിനിയുടെ നട്ടെല്ലായത് ഈ ആക്രമണങ്ങളിൽനിന്നും രക്ഷപ്പെട്ടവരായിരുന്നു.[35] പാകിസ്താൻ സൈന്യം ബംഗാളി ജനങ്ങളെ ആക്രമിച്ചപ്പോൾ ഇത്രമാത്രം എതിർപ്പ് അവർക്ക് നേരിടേണ്ടി വരുമെന്ന് പാകിസ്താൻ പട്ടാളം കരുതിയില്ല.[36] കിഴക്കൻ ബംഗാൾ റെജിമെന്റിന്റെ 5 ബറ്റാലിയനാണ് കലാപമുയർത്തി ബംഗ്ലാദേശ് പ്രക്ഷോഭം തുടങ്ങിയത്.[37]
On 27 March, Major Ziaur Rahman declared Bangladesh's independence from Pakistan and fought his way out of Chittagong City with his unit of Bengali soldiers. The East Pakistan Rifles and the East Pakistan Police suffered heavy casualties[quantify] while challenging the Pakistan Army in Dhaka, where West Pakistani forces began the 1971 Bangladesh genocide with the massacre at Dhaka University. Civilians took control of arms depots in various cities and began resisting Pakistani forces with the acquired weapons supply. Chittagong experienced heavy fighting between rebel Bengali military units and Pakistani forces. The Bangladeshi Declaration of Independence was broadcast from Kalurghat Radio Station in Chittagong by Major Rahman on behalf of Sheikh Rahman.
"If the Vietcong had been doing this well after six months, they would have considered it a remarkably good start." The foreign diplomat was talking about the Mukti Bahini (Liberation Forces)
{{cite book}}
: |work=
ignored (help)
{{cite book}}
: |work=
ignored (help)
{{cite book}}
: |work=
ignored (help)
{{cite web}}
: CS1 maint: multiple names: authors list (link)