മുസ്ലിം മത വിഭാഗത്തിലെ സൂഫികൾ അനുഷ്ഠിക്കുന്ന ഒരു ധ്യാന രീതിയാണ് മുറാഖബ (അറബിക്: مراقبة ടർക്കിഷ്: Murakabe) നിരീക്ഷണം എന്നാണ് ഈ വാക്കിൻറെ അർത്ഥം.[1] പ്രപഞ്ച സ്രഷ്ടാവിൽ ലയിച്ചു കൊണ്ട് സ്തോത്രങ്ങൾ ഉരുവിടുന്ന രീതിയാണിത്. മുട്ടുകൾ മടക്കിയിരുന്നു തല നെഞ്ചിലേക്ക് താഴ്ത്തി കണ്ണുകളടച്ചു ഏതെങ്കിലും ഒരു സ്തോത്രമോ അല്ലെങ്കിൽ നിരവധി സ്തോത്രങ്ങളോ മനസ്സിൽ ഉരുവിടുകയാണ് പതിവ്. ചുറ്റുമുള്ള കാര്യങ്ങളിൽ നിന്നൊക്കെ മനസ്സിനെ ഏകാഗ്രതമാക്കി പ്രപഞ്ച സ്രഷ്ടാവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഭജനമിരിക്കലാണ് മുറാഖബ അനുഷ്ഠാനം.[2] ഏകാന്ത പ്രദേശങ്ങളോ, പുണ്യാത്മാക്കളുടെ സമാധി സ്ഥാനങ്ങളോ, സൂഫി മഠങ്ങളോ, മസ്ജിദുകളിലെ ഒറ്റപ്പെട്ട ഭാഗങ്ങളോ ആണ് മിക്കവാറും മുറാഖബയ്ക്കായി യോഗികൾ തിരഞ്ഞെടുക്കുക. ഉപാസകൻറെ മനോഗതി അനുസരിച്ചു ഏതാനും മിനിറ്റുകൾ മുതൽ ദിവസങ്ങളോളം മുറാഖബ നീണ്ടു പോകാം. മുർഷിദ് ആയ ഗുരു സാലിക് ആയ ശിഷ്യൻമാർക്ക് മുറാഖബ നിർദേശിക്കുക സൂഫിസത്തിൽ പതിവാണ്. [3]
↑Sufism: Islam’s Mystical/Spiritual Tradition<Journal of Religion and Health (2019) 58:1146–1160
↑Techniques of Practicing Muraqaba by Sufis in Malay Archipelago<International Journal of Academic Research in Business and Social Sciences,2017, Vol. 7, No. 5,ISSN: 2222-6990
↑The Preparation Stage<Sufism: Islam’s Mystical/Spiritual Tradition<Journal of Religion and Health (2019) 58:1150
Akhtar, Muhammad (2017). Reformation of Character. Union City: Nur Publications. ISBN0991482301.
1058-1111., Ghazzālī, (2010). The beginning of guidance : the Imam and proof of Islam : complete Arabic text with facing English translation. Al-ʻAllāf, Mashhad., Ibn Yusuf, Abdur-Rahman, 1974- (2nd rev. ed ed.). London: White Thread Press. ISBN9781933764061. OCLC 629700834.
Mim., Keller, Noah Ha. Sea without shore : a manual of the Sufi path. Beltsville, Md. ISBN9781590080665. OCLC 704907779.