മുളമണ്ഡലി (Trimeresurus gramineus) | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Subfamily: | |
Genus: | |
Species: | T. gramineus
|
Binomial name | |
Trimeresurus gramineus (Shaw, 1802)
| |
![]() | |
Synonyms | |
|
ചോലമണ്ഡലിയുടെ അടുത്ത ബന്ധുവാണ് മുളമണ്ഡലി അഥവാ പച്ചമുളമണ്ഡലി (ശാസ്ത്രീയനാമം: Trimeresurus gramineus). നല്ല തിളങ്ങുന്ന പച്ച നിറത്തിലുള്ള ശരീരവും കറുത്ത നിറത്തിലുള്ള പുള്ളികളും മറ്റു അടയാളങ്ങളുമാണ് ഈ പാമ്പിനെ തിരിച്ചറിയാൻ സഹായിക്കുന്നത്. ഇടുങ്ങിയ കഴുത്തും പരന്ന തലയും ഇതിന്റെ സവിശേഷതയാണ്. ചോലമണ്ഡലി യെ അപേക്ഷിച്ച് തലയിലെ ശല്കങ്ങൾ (scales) കൂടുതൽ വ്യക്തമാണ്. ശരാശരി മുക്കാൽ മീറ്ററോളം നീളമുണ്ടിവയ്ക്ക്. സാധാരണയായി കാട്ടുപ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. മുളങ്കാടുകളിൽ താമസിക്കാൻ ഏറെ ഇഷ്ടമാണ്. ചെറു പക്ഷികളും എലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം. പൊതുവെ ശാന്തസ്വഭാവക്കാരാണെങ്കിലും ശല്യപ്പെടുത്തിയാൽ ശരീരം വലച്ച് തല ഉയർത്തി വാൽ വിറപ്പിച്ച് ശക്തിയായി കടിയ്ക്കാൻ ശ്രമിക്കും. അത്ര വിഷമില്ലെങ്കിലും കടിയേറ്റാൽ ഒരാഴ്ചയോളം നല്ല പനിയും ഛർദിയും നീരും തുടങ്ങിയ ശാരീരികാസ്വസ്ഥ്യങ്ങൾ ഉണ്ടാവാറുണ്ട് കടിയേറ്റാൽ ചികിത്സ തേടുക. മഴക്കാലത്ത് കൂടുതലായി പുറത്ത് ഇവയെ കണ്ടുവരുന്നു.മുള മണ്ഡലി കേരളത്തില് അട്ടപ്പാടി , ചിന്നാർ, മറയൂർ, വയനാട് പ്രദേശങ്ങളിലാണ് കണ്ടിട്ടുള്ളത്.