മുഴമൂക്കൻ കുഴിമണ്ഡലി (Hypnale hypnale) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Subfamily: | |
Genus: | |
Species: | H. hypnale
|
Binomial name | |
Hypnale hypnale (Merrem, 1820)
| |
Synonyms | |
|
കുഴിമണ്ഡലി കളിൽ ഏറ്റവും ഉപദ്രവകാരിയായ ഒരിനമാണ് മുഴമൂക്കൻ കുഴിമണ്ഡലി - പാറമണ്ഡലി - ചട്ടിത്തലയൻ - ഹംപ്‌നോസ് പിറ്റ് വെപ്പർ.[1] കാട്ടുപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവയ്ക്ക് ഉന്തിയ മൂക്കുള്ളതുകൊണ്ടാണ് മുഴമൂക്കൻ കുഴിമണ്ഡലി എന്ന് വിളിയ്ക്കുന്നത്. ചുരുട്ട എന്ന പേരിലും അറിയപ്പെടുന്നു. മിക്കപ്പോഴും വലിയ മരങ്ങളുടെ ചുവട്ടിലും പാറക്കെട്ടുകൾക്കരികിലും ഒളിച്ചിരിക്കുകയാണ് പതിവ്. തവള, ഓന്ത്, ചെറു പക്ഷികൾ എന്നിവയാണ് പ്രധാന ഭക്ഷണം. ബിഗ് ഫോർ (പാമ്പുകൾ) ൽ ഉൾപ്പെടുന്നില്ലെങ്കിലും ഇവയുടെ കടി ചില കേസുകളിൽ ഗുരുതരമാണ്.
ശരാശരി 30 മുതൽ 45 സെ.മി. വലിപ്പത്തിൽ ഇവ കാണപ്പെടുന്നു. കൂടുതലും ചാരനിറത്തിലാണ് കാണപ്പെടുന്നത്. ശരീരത്തിൽ കറുത്ത കുത്തുകൾ ഉണ്ട്. തലയുടെ ആകൃതി വളരെ കൂർത്ത് കൊണ്ട് മുൻപോട്ട് ഉന്തി നിൽക്കുന്നു. പരന്ന തലയും തടിച്ച് നീളം കുറഞ്ഞ ശരീരവും ഇവയെ വേഗം തിരിച്ചറിയാൻ സഹായിക്കും.
ഇന്ത്യയിൽബിഗ് ഫോർ (പാമ്പുകൾ) ലിസ്റ്റിൽ ഉൾപ്പെടുന്നില്ല. എങ്കിൽ പോലും വൃക്കയുടെ പരുക്ക്, മരണം എന്നിവ അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചികിത്സിച്ചില്ലെങ്കിൽ, കടികൾ മനുഷ്യർക്ക് ചിലപ്പോൾ മാരകമായേക്കാം. തുടക്കത്തിൽ ശ്രീലങ്കയിലെ വളരെ വിഷമുള്ള പാമ്പുകളുടെ പട്ടികയിൽ ആദ്യം ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് ഇപ്പോൾ വളരെ വിഷമുള്ളതായി കണക്കാക്കപ്പെടുന്നു. ഇവയുടെ കടിയേറ്റാൽ രക്തസ്രാവം, വൃക്ക പരാജയവും ചിലപ്പോൾ മരണവും പോലും സാധാരണമാണ്. “മുഴമൂക്കൻ കുഴിമണ്ഡലിയുടെ കടിയ്ക്ക് ആന്റി വെനം (പ്രതിവിഷം) വികസിപ്പിച്ചെടുക്കുന്നതിന് ഗവേഷണം പുരോഗമിക്കുന്നുണ്ട്.[2]