മുശീറുൽ ഹസൻ | |
---|---|
ജനനം | ബിലാസ്പൂർ | 15 ഓഗസ്റ്റ് 1949
മരണം | 10 ഡിസംബർ 2018 | (പ്രായം 69)
കലാലയം | |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ചരിത്രം |
ഒരു ആധുനിക ഇന്ത്യൻ ചരിത്രകാരനായിരുന്നു മുശീറുൽ ഹസൻ (ജീവിതകാലം: 15 ഓഗസ്റ്റ് 1949 - 10 ഡിസംബർ 2018)[1]. ഇന്ത്യയുടെ വിഭജനം, വർഗീയത, ദക്ഷിണേഷ്യയിലെ ഇസ്ലാമിന്റെ ചരിത്രം എന്നിവയെക്കുറിച്ചുള്ള രചനകൾ അദ്ദേഹത്തിന്റേതായി ഉണ്ട്.[2] [3] [4] ജാമിയ മില്ലിയ ഇസ്ലാമിയയുടെ വൈസ് ചാൻസലറായിരുന്ന[5] അദ്ദേഹം ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിന്റെ അധ്യക്ഷനായിരുന്നിട്ടുണ്ട്.
ചരിത്രകാരനായിരുന്ന മൊഹിബ്ബുൽ ഹസന്റെ രണ്ടാമത്തെ പുത്രനായ മുശീറുൽ ഹസൻ, 1949-ൽ ജനിച്ചു. 1969-ൽ അലീഗഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1977-ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് (പിഎച്ച്ഡി) നേടി. [6]
ന്യൂഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിലെ ചരിത്ര-സാംസ്കാരിക വകുപ്പിൽ പ്രൊഫസറായി പ്രവർത്തിച്ചുവന്നു. 2000 ജൂലൈ മുതൽ 2010 ജനുവരി വരെ ജാമിയ മില്ലിയ ഇസ്ലാമിയയിലെ അക്കാദമി ഓഫ് തേർഡ് വേൾഡ് സ്റ്റഡീസിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 1992 മുതൽ 1996 വരെ ജാമിയ മില്ലിയ ഇസ്ലാമിയയുടെ പ്രോ-വൈസ് ചാൻസലറായിരുന്നു. പിന്നീട് ജാമിയ മില്ലിയ ഇസ്ലാമിയയുടെ വൈസ് ചാൻസലറായി (2004-2009) സേവനമനുഷ്ഠിച്ചു. [7] 2010 മെയ് മാസത്തിൽ നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി അദ്ദേഹത്തെ നിയമിച്ചു. [8] 2002 ൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
{{cite web}}
: |last2=
has numeric name (help)CS1 maint: numeric names: authors list (link)
{{cite web}}
: CS1 maint: archived copy as title (link)