അബൂഅവാന അൽ ഇസ്ഫറാഇനി ക്രോഡീകരിച്ച ഹദീഥ് സമാഹാരമാണ് മുസ്‌നദ് അബൂഅവാന. മുസ്തഖ്റജ് അബൂഅവാന എന്നും ഈ സമാഹാരം അറിയപ്പെടുന്നു[1]. ഹിജ്റ മൂന്ന്-നാല് നൂറ്റാണ്ടുകളിലായാണ് ഈ സമാഹാരം ക്രോഡീകരിക്കപ്പെടുന്നത്[2]. സഹീഹ് മുസ്‌ലിമിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി ഈ സമാഹാരത്തിലെ ഹദീഥുകൾ ആധികാരികമാണെന്ന് രചയിതാവ് അവകാശപ്പെടുന്നു.