അബൂ മൻസൂർ അൽ ദലൈമി തയ്യാറാക്കിയ ഹദീഥ് സമാഹാരമാണ് മുസ്‌നദ് അൽ ഫിർദൗസ് (അറബി: مسند الفردوس)[1]. മൂവായിരത്തോളം ഹദീഥുകളാണ് ഈ സമാഹാരത്തിൽ അടങ്ങിയിരിക്കുന്നത്[2]. നിവേദകരുടെ പരമ്പര നൽകിയിട്ടില്ലാത്തതിനാൽ ഈ സമാഹാരത്തിലെ ഹദീഥുകളുടെ പ്രാമാണികത പരിശോധിക്കാൻ പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല[3].