ഇന്തൃയിലെ ഒരു രാഷ്ട്രീയ യുവജന സംഘടനയാണ് ഇന്തൃൻ യൂനിയൻമുസ്ലിം യൂത്ത് ലീഗ്. മുസ്ലിം ലീഗിന്റെ യുവജന വിഭാഗമായി പ്രവർത്തിക്കുന്ന ഈ സംഘടന കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നു.[1]
സംഘടനാ ഭരണഘടനയുടെ ആർട്ടിക്കിൾ-6, സംഘടനാ അംഗത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച്, താഴെ പറയുന്ന വിധത്തിലാണ് സംഘടനാ അംഗത്വം വിതരണം ചെയ്യുന്നത്.
സംഘടനയുടെ ഭരണഘടനയുടെ നിയമങ്ങളും മൂല്യങ്ങളും അംഗീകരിക്കുന്ന / അനുസരിക്കുന്ന (ഒന്നാം വകുപ്പ് പ്രകാരം) 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള, അംഗത്വ ഫോം (ഫോം-എ) പൂരിപ്പിച്ച് നൽക്കുന്നതുമായ ഏതൊരാൾക്കും സംഘടനയിൽ അംഗത്വം ലഭിക്കുന്നതാണ്.
അംഗത്വം ലഭിക്കുന്ന ആൾ, മുസ്‌ലിം ലീഗ് അല്ലാതെ മറ്റൊരു രാഷ്ട്രീയ കക്ഷിയുടെ പ്രവർത്തകാനോ അംഗമോ ആവാൻ പാടുള്ളതല്ല.