Mookkannoor Govt. Higher Secondary School | |
---|---|
![]() Main campus of Mookkannoor Govt HSS | |
വിലാസം | |
Mookkannoor , | |
നിർദ്ദേശാങ്കം | 10°12′49.65″N 76°24′18.21″E / 10.2137917°N 76.4050583°E |
വിവരങ്ങൾ | |
Type | Higher Secondary |
ആരംഭം | 1931 |
സ്കൂൾ ജില്ല | Ernakulam District |
ലിംഗം | Boys and Girls |
Affiliation | Govt. of Kerala |
വെബ്സൈറ്റ് | https://schoolwiki.in/25027 |
കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ അങ്കമാലി ബ്ലോക്കിൽ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ . [1] [2] അങ്കമാലി നിയമസഭാ മണ്ഡലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [3] [4] 1931 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് [5] . അങ്കമാലി - ഏഴാറ്റുമുഖം റോഡിൽ മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സമീപത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. [6] അങ്കമാലി പട്ടണത്തിൽനിന്നും ഏകദേശം 7 കിലോമീറ്റർ അകലെയായായാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. മൂക്കന്നൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണിത്.
1913 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. [7] സെന്റ് മേരീസ് ചർച്ച് [8] .
ഹൈസ്കൂളിലെയും ഹയർ സെക്കൻഡറി സ്കൂളിലെയം എല്ലാ ക്ലാസ്മുറികളും ഇപ്പോൾ കൈറ്റ്സ് സ്മാർട്ട് ക്ലാസ് റൂമുകളിലേക്ക് അപ്ഗ്രേഡ് ചെയ്തു. [9]
ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ ഈ വിദ്യാലയം കേരളവിദ്യാഭ്യാസവകുപ്പിന്റെ പാഠ്യപദ്ധതിയാണ് പിൻതുടരുന്നത്. [10] 2012 ൽ എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ 100% വിജയം നേടി.
ഈ സ്ക്കൂളിന് റോഡരികിലായി രണ്ട് ഇരട്ട നില കെട്ടിടങ്ങളും ഒരൊറ്റ നില കെട്ടിടവുമുണ്ട്. ഇവിടെയാണ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത്. ഹയർസെക്കന്റെറി വിഭാഗത്തിന് മൈതാനത്തിനോട് ചേർന്ന് മറ്റൊരു ഇരുനിലക്കെട്ടിടവും ഒറ്റനിലക്കെട്ടിടവുമുണ്ട്.