മൂന്നാർ ഇലത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Rhacophoridae |
Genus: | Raorchestes |
Species: | R. munnarensis
|
Binomial name | |
Raorchestes munnarensis (Biju and Bossuyt, 2009)
| |
Synonyms | |
Philautus munnarensis Biju and Bossuyt, 2009 |
ഇന്ത്യയിലെ തെക്കൻ പശ്ചിമഘട്ടമേഖലയിൽ ദേവികുളം മലമ്പാതപ്രദേശത്ത് പ്രത്യേകിച്ചും മൂന്നാറിൽ മാത്രം കാണപ്പെടുന്ന രഹക്കോഫോറീഡെ കുടുംബത്തിൽപ്പെടുന്ന ഒരു തദ്ദേശിയമായ ഒരിനം തവളയാണ് മൂന്നാർ ഇലത്തവള Raorchestes munnarensis (Munnar bush frog)[2]. ഗുരുതരമായ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പശ്ചിമഘട്ട തവള സ്പീഷ്യസ്സാണിത്.
ഇവ പശ്ചിമഘട്ടത്തിലെ മലമ്പാതയോട് ചേർന്ന വനപ്രദേശങ്ങളിലും രണ്ടാം തരം കാടുകളുമടകങ്ങുന്ന ഒരു ചെറിയ പ്രദേശത്ത് (20 ചതുരശ്ര കിലോമീറ്റർ താഴെ) മാത്രമാണ് കാണപ്പെടുന്നത്. ഇവ ചായത്തോട്ടങ്ങൾക്ക് വളരെ അടുത്താണ് കാണപ്പെടുന്നതെങ്കിലും തോട്ടങ്ങൾക്കുള്ളിൽ കാണപ്പെടുന്നില്ല. ഇവയുടെ പ്രജനനം നേരിട്ടുള്ള വികസാനത്തിലൂടെയാണ്. മുൻപ് വനമായിരുന്ന പ്രദേശത്തിന്റെ നാശമാണ് ഈ ജീവിയിനത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിന് കാരണം.