മൃണാൾ പാണ്ഡെ | |
---|---|
ജനനം | തിക്കാംഗർ, മധ്യപ്രദേശ്, ഇന്ത്യ | 26 ഫെബ്രുവരി 1946
കലാലയം | അലഹബാദ് സർവകലാശല |
തൊഴിൽ | ടെലിവിഷൻ വ്യക്തിത്വവും മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും |
സജീവ കാലം | 1967-present |
ഭാരതീയയായ ടെലിവിഷൻ വ്യക്തിത്വവും മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമാണ് മൃണാൾ പാണ്ഡെ (ജനനം 1946). 'ഹിന്ദുസ്ഥാൻ' എന്ന ഹിന്ദി പത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു. പ്രസാർ ഭാരതിയുടെ ചെയർ പെഴ്സണായി 2010 ൽ നിയമിക്കപ്പെട്ടു.[1] ലോക്‌സഭ ടി.വി. യിൽ 'ബാതോം ബാതോം മെം' എന്ന പ്രതിവാര അഭിമുഖ ഷോ അവതരിപ്പിച്ചു വരുന്നു. ഹിന്ദി നോവലിസ്റ്റ് ശിവാനിയുടെ മകളാണ്.[2] ദൂരദർനിലും സ്റ്റാർ സ്പോർട്സിലും പ്രവർത്തിച്ചിരുന്നു. 1984-87 ൽ വനിതാ മാസികയായ 'വാമ' യുടെ പത്രാധിപരായിരുന്നു. ചെറുകഥകളെഴുതാറുണ്ട്. 2006 ൽ പത്മശ്രീ ലഭിച്ചു.[3]
മധ്യപ്രദേശിൽ ജനിച്ചു. അലഹബാദ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. [4]