യുണൈറ്റഡ് കിംഗ്ഡത്തിലെ വൈദ്യശാസ്ത്ര ഗവേഷണത്തെ ഏകോപിപ്പിക്കുന്നതിനും ധനസഹായം നൽകുന്നതിനും വേണ്ടി രൂപീകരിച്ചതാണ് മെഡിക്കൽ റിസർച്ച് കൗൺസിൽ ( എംആർസി). യുകെയിലെ ഏഴ് ഗവേഷണ കൗൺസിലുകൾ, ഇന്നൊവേറ്റ് യുകെ, റിസർച്ച് ഇംഗ്ലണ്ട് എന്നിവ ഒന്നിച്ചു ചേർത്ത് രൂപീകരിച്ചതും 2018 ഏപ്രിൽ 1 മുതൽ പ്രവർത്തനമാരംഭിച്ചതുമായ യുണൈറ്റഡ് കിംഗ്ഡം റിസർച്ച് ആൻഡ് ഇന്നൊവേഷന്റെ (യുകെആർഐ) ഭാഗമാണിത്. വ്യവസായ വകുപ്പ്, ഊർജ്ജവകുപ്പ്, വ്യാവസായതന്ത്രവകുപ്പ് (Industrial Strategy) എന്നിവയിൽ നിന്ന് രാഷ്ട്രീയമായി സ്വതന്ത്രമാണെങ്കിലും ഇവയുന്നയിക്കുന്ന ചോദ്യങ്ങൾക്കുത്തരം നൽകാൻ ഈ സ്ഥാപനം ബാധ്യസ്ഥമാണ്.
എംആർസി വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ പെൻസിലിൻ വികസിപ്പിക്കൽ, ഡിഎൻഎയുടെ ഘടന കണ്ടെത്തൽ തുടങ്ങി വൈദ്യശാസ്ത്രമേഖലയിൽ വൻ കുതിച്ചു ചാട്ടത്തിനു വഴിതെളിച്ച നിരവധി കണ്ടുപിടിത്തങ്ങൾക്ക് സാമ്പത്തിക സഹായവും ശാസ്ത്രീയ വൈദഗ്ധ്യവും നൽകിയിട്ടുണ്ട്. എംആർസി ധനസഹായം ചെയ്ത ഗവേഷണങ്ങൾ ഇതുവരെ 32 നൊബേൽ സമ്മാന ജേതാക്കളെയാണ് സൃഷ്ടിച്ചു.
- 1913-1916: ലോഡ് മുൾട്ടൺ
- 1916-1920: മേജർ വാൾഡോർഫ് ആസ്റ്റർ
- 1920–1924: വിസ്‌കൗണ്ട് ഗോസ്ചെൻ
- 1924: എഡ്വേഡ് എഫ്. എൽ. വുഡ്
- 1924-1929: ദി റിട്ട. ഹോ. ദി ഏൾ ഓഫ് ബാൽഫോർ
- 1929-1934: ദി റിട്ട. ഹോ. വിസ്‌കൗണ്ട് ഡി അബെർനൺ
- 1934-1936: ദി മാർക്വേസ് ഓഫ് ലിൻലിത്ഗോ
- 1936-1948: ലോർഡ് ബൽഫോർ ഓഫ് ബർലേ
- 1948–1951: ദി റിട്ട. ഹോ. വിസ്കകൗണ്ട് അഡിസൺ
- 1952-1960: ദി ഏൾ ഓഫ് ലിമെറിക്ക്
- 1960–1961: വിസ്‌കൗണ്ട് അമോറി
- 1961-1965: ലോർഡ് ഷാക്രോസ്
- 1965-1969: വിസ്‌കൗണ്ട് അമോറി
- 1969-1978: ദി ഡ്യൂക്ക് ഓഫ് നോർത്തംബർലാൻഡ്
- 1978-1982: ലോർഡ് ഷെപ്പേർഡ്
- 1982-1990: ഏൾ ജെല്ലിക്കോ
- 1990–1998: സർ ഡേവിഡ് പ്ലാസ്റ്റോ
- 1998-2006: സർ അന്തോണി ക്ലീവർ
- 2006–2012: സർ ജോൺ ചിഷോം
- 2012–2018: സർ ഡൊണാൾഡ് ബ്രൈഡൺ, സി.ബി.ഇ.
- 2018 - ഇന്നുവരെ: പ്രൊഫസർ ഫിയോണ വാട്ട് [1]
എംആർസി സിഇഒമാർക്ക് സാധാരണയായി യുണൈറ്റഡ് കിങ്ഡത്തിന്റെ സിവിലിയൻ ബഹുമതികൾ ലഭിക്കുകയാണ് പതിവ്. [2]
സേവനമനുഷ്ഠിച്ച ചീഫ് എക്സിക്യൂട്ടീവുകൾ (യഥാർത്ഥത്തിൽ സെക്രട്ടറിമാർ) :
- 1914–33: സർ വാൾട്ടർ മോർലി ഫ്ലെച്ചർ
- 1933-49: സർ എഡ്വേർഡ് മെല്ലൻബി
- 1949–68: സർ ഹരോൾഡ് ഹിംസ്വർത്ത്
- 1968-77: സർ ജോൺ ഗ്രേ
- 1977–87: സർ ജെയിംസ് എൽ. ഗോവൻസ്
- 1987–96: സർ ഡായ് റീസ്
- 1996-2003: പ്രൊഫസർ സർ ജോർജ്ജ് റാഡ
- 2003-2007: പ്രൊഫസർ സർ കോളിൻ ബ്ലാക്ക്‌മോർ
- 2007-2010: പ്രൊഫസർ സർ ലെസെക് ബോറിസ്യേവിച്
- 2010–2018: പ്രൊഫസർ സർ ജോൺ സാവിൽ
- ഓസ്റ്റോക്കർ, ജോവാൻ, ലിൻഡ ബ്രൈഡർ, എഡിറ്റർമാർ. ഹിസ്റ്റോറിക്കൽ പെർസ്പെക്റ്റീവ്സ് ഓൺ റോൾ ഓഫ് എംആർസി: എസ്സേയ്സ് ഇൻ ദി ഹിസ്റ്ററി ഓഫ് ദി മെഡിക്കൽ റിസർച്ച് കൗൺസിൽ ഓഫ് ദി യുണൈറ്റഡ് കിങ്ഡം ആന്റ് ഇറ്റ്സ് പ്രെഡസസർ, ദി മെഡിക്കൽ റിസർച്ച് കമ്മിറ്റി, 1913–1953 (ഓക്സ്ഫോർഡ് യുപി, 1989)
- ഫിഷർ ഡി. "ദി റോക്ക്ഫെല്ലർ ഫൗണ്ടേഷൻ ആന്റ് ദി ഡവലപ്പ്മെന്റ് ഓഫ് സയന്റിഫിക്ക് മെഡിസിൻ ഇൻ ബ്രിട്ടൻ" മിനർവ (1987) 16 # 1, 20–41.
- സസെക്സ്, ജോൺ, മറ്റുള്ളവർ. "ക്വാളിഫൈയിങ് തെ എക്കോണമിക്ക് ഇമ്പാക്റ്റ് ഓപ്ഫ് ഗവണ്മെന്റ് ആന്റ് ചാരിറ്റി ഫണ്ടിംഗ് ഓഫ് മെഡിക്കൽ റിസർച്ച് ഓൺ പ്രൈവറ്റ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഫണ്ടിംഗ് ഇൻ ദ യുണൈറ്റഡ് കിംഗ്ഡം" ബിഎംസി മെഡിസിൻ 14 # 1 (2016): 1+
- വിയർഗെവർ, റോഡറിക് എഫ്., തോം സിസി ഹെൻഡ്രിക്സ്. "ദി 10 ലാർജറ്റ് പബ്ലിക്ക് ആന്റ് ഫിലാന്ത്രോപിക് ഫണ്ടേഴ്സ് ഓഫ് ഹെൽത്ത് റിസർച്ച് ഇൻ ദ് വേൾഡ്: വാട്ട് ദേ ഫണ്ട് ആന്റ് ഹൗ ദേ ഡിസ്ട്രിബ്യൂട്ട് ദെയർ ഫണ്ട്സ്". ഹെൽത്ത് റിസർച്ച് പോളിസി ആന്റ് സിസ്റ്റംസ് 14 # 1 (2016): 1.