മെനോമിനി നദി | |
---|---|
Menominee River | |
Physical characteristics | |
പ്രധാന സ്രോതസ്സ് | Brule and Michigamme rivers 45°57′12″N 88°11′46″W / 45.95328°N 88.19624°W[2] |
നദീമുഖം | Green Bay, Lake Michigan 45°05′41″N 87°35′28″W / 45.0947°N 87.59121°W |
നീളം | 116 മൈ (187 കി.മീ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 4,070 ച മൈ (10,500 കി.m2)[3] |
മെനോമിനി നദി അമേരിക്കൻ ഐക്യനാടുകളിലെ വടക്കുപടിഞ്ഞാറൻ മിഷിഗണിലും വടക്കുകിഴക്കൻ വിസ്കോൺസിനിലുമായി ഒഴുകുന്ന ഒരു നദിയാണ്. ഏകദേശം 116 മൈൽ (187 കിലോമീറ്റർ)[4] നീളമുള്ള ഈ നദി വടക്കൻ വിസ്കോൺസിനിലെ ഒരു ഗ്രാമീണ വനമേഖലയും മിഷിഗണിലെ അപ്പർ പെനിൻസുലയും പിന്നിട്ട് മിഷിഗൺ തടാകത്തിലേക്ക് പതിക്കുന്നു. അതിന്റെ മുഴുവൻ ഗതിയിൽ, പോഷകനദിയായ ബ്രൂൾ നദിയുമായി ചേർന്ന് ഇത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തിയുടെ ഭാഗമായി മാറുന്നു.[5][6]
മിഷിഗണിലെ അയൺ പർവതത്തിൽ നിന്ന് ഏകദേശം 10 മൈൽ (16 കിലോമീറ്റർ) വടക്ക് പടിഞ്ഞാറായി ബ്രൂൾ, മിഷിഗാം നദികളുടെ സംഗമസ്ഥാനത്താണ് ഇത് രൂപപ്പെടുന്നത്. തെക്കുകിഴക്കായി ഒഴുകുന്ന നദി പൈൻ നദിയെ ഉൾക്കൊണ്ടുകൊണ്ട് മിഷിഗണിലെ കിംഗ്സ്ഫോർഡ്, വിസ്കോൺസിനിലെ നയാഗ്ര എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നു. പിന്നീട് തെക്കോട്ട് തിരിഞ്ഞ് ഒഴുകുന്ന നദി, സ്റ്റർജൻ, പെമെബോൺവോൺ, പൈക്ക് നദികളെ ഉൾക്കൊള്ളുകയും വിശാലമായ മിയാൻഡറുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. വിസ്കോൺസിനിലെ മാരിനെറ്റ്, മിഷിഗണിലെ മെനോമിനി നഗരങ്ങൾക്കിടയിലൂടെ വടക്കുനിന്ന് ഇത് മിഷിഗൺ തടാകത്തിന്റെ ശാഖയായ ഗ്രീൻ ബേയിലേയ്ക്ക് പ്രവേശിക്കുന്നു. മെനോമിനി നദി അതിന്റെ മുന്നോട്ടുള്ള പ്രവാഹത്തിൽ വലിയ ജലസംഭരണികളുടെ ഒരു പരമ്പരയാൽ തടഞ്ഞുനിർത്തപ്പെടുന്നു. ഈ അണക്കെട്ടുകളാൽ സൃഷ്ടിക്കപ്പെടുന്ന തടാകങ്ങൾ പ്രദേശത്തെ ഏറ്റവും ആഴമേറിയതും അവയിൽ ഉൾക്കൊണ്ടിരിക്കുന്ന ജലം വൃത്തിയുള്ളതുമാണ്. ജലാശയങ്ങൾക്ക് ചുറ്റുമുള്ള ഭൂരിഭാഗം പ്രദേശങ്ങളും വിനോദ ഉപയോഗത്തിനായി കൈകാര്യം ചെയ്യപ്പെടുന്നതും, സംരക്ഷണം ഉറപ്പാക്കുന്നതൊടൊപ്പം തീരപ്രദേശ വികസനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. കോട്ടേജുകളുടെയും ഡോക്കുകളുടെയും നീണ്ട നിരകൾക്ക് പകരം പ്രാക്തന വനഭൂമികളുടെ വന്യമായ തീരങ്ങളാണഅ ഈ തടാക പ്രദേശത്തുള്ളത്.[7]
"കാട്ടു നെല്ല്" അല്ലെങ്കിൽ "കാട്ടു നെല്ലിൻറെ സ്ഥലം" എന്നർഥമുള്ള ഒജിബ്‌വെ അൽഗോൺക്വിയൻ പദത്തിൽ നിന്നാണ് നദിയുടെ പേര് ഉരുത്തിരിഞ്ഞത്. ഈ പ്രദേശത്ത് താമസിച്ചിരുന്ന ചരിത്രപ്രസിദ്ധമായ മെനോമിനി ഗോത്രത്തിന്റെ അതേ പേര് തന്നെ നദിയ്ക്കും ഉപയോഗിച്ച അവർ ഈ ചെടിയെ തങ്ങളുടെ പ്രധാന ഭക്ഷണമായി ഉപയോഗിക്കുകയും ചെയ്തു. ഇന്ന് വിസ്കോൺസിനിൽ അധിവസിക്കുന്ന ഏക തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ഗോത്രമായ മെനോമിനിയുടെ ഉത്ഭവം ഇന്നത്തെ സംസ്ഥാനം നിലനിൽക്കുന്ന പ്രദേശം ആയിരുന്നു. വിസ്കോൺസിനിലെ ഫെഡറൽ അംഗീകൃത മെനോമിനി ഇന്ത്യൻ ട്രൈബിന് വുൾഫ് നദിയോരത്ത് (ഫോക്സ് നദിയുടെ പോഷകനദി) സംവരണ പ്രദേശം ഉണ്ട്.