പ്രമുഖ ലെബനീസ് പത്രപ്രവർത്തകയാണ് മെയ് ചിഡിയാക് (English: May Chidiac (അറബി: مي شدياق) (born 20 June 1963) ലെബനീസ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (എൽബിസി) ടെലിവിഷൻ മാധ്യമപ്രവർത്തകയായിരുന്നു.
1963 ജൂൺ 20ന് ജനിച്ചു. 2008ൽ പാരിസിലെ പാന്തിയോൺ സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. 2005 സെപ്തംബർ 25ന് ലെബനാനിൽ നടന്ന കാർ ബോംബ് സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു.