കർത്താവ് | Alice Walker |
---|---|
രാജ്യം | United States |
ഭാഷ | English |
പ്രസാധകർ | Harcourt Brace Jovanovich |
പ്രസിദ്ധീകരിച്ച തിയതി | May 1976 |
ഏടുകൾ | 228 |
ISBN | 0-15-159265-9 |
അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും കവയിത്രിയുമായ ആലിസ് വോക്കർ എഴുതിയ ഒരു നോവലാണ് മെറിഡിയൻ (Meridian). 1976ലാണ് നോവൽ പ്രസിദ്ധീകരിച്ചത്. ഇത് വാക്കർ ന്റെ "ആധുനിക സിവിൽ റൈറ്റ്സ് പ്രസ്ഥാനത്തിന്റെ ധ്യാനം" എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1]
1960, 1970 കാലഘട്ടമാണ് നോവലിൽ ചിത്രീകരിക്കുന്നത്. സിവിൽ റൈറ്റ്സ് സമരത്തിൽ സജീവമായി പങ്കെടുക്കുന്ന ഒരു വിദ്യാർത്ഥിനിയാണ് നോവലിലെ പ്രധാനകഥാപാത്രം. ഇവൾ സാങ്കല്പികമായി കലാലയമായ സാക്സൺ എന്ന കോളേജിലാണ് പഠിക്കുന്നത്.
വാക്കർ വിമനിസ്റ്റ് നിലപാട് പ്രദർശിപ്പിക്കുന്നതിനായി തന്റെ മെറിഡിയൻ എന്ന നോവൽ ഉപയോഗിച്ചതായി തോന്നി എന്ന് പല നിരൂപകരും അഭിപ്രായപ്പെട്ടിട്ടുണ്ട്.[2]