Original author(s) | Brian Paul |
---|---|
വികസിപ്പിച്ചത് | Currently: Intel, AMD, VMware Formerly: Tungsten Graphics[1] |
ആദ്യപതിപ്പ് | ഓഗസ്റ്റ് 1993[2] |
Stable release | 17.3.1
/ ഡിസംബർ 21, 2017[3] |
Preview release | 17.3.0
/ ഡിസംബർ 8, 2017[4] |
റെപോസിറ്ററി | |
ഭാഷ | C, C++, Assembly[5] |
ഓപ്പറേറ്റിങ് സിസ്റ്റം | Cross-platform (BSDs, Haiku, Linux, et al.) |
തരം | Graphics library |
അനുമതിപത്രം | MIT License[6] |
വെബ്‌സൈറ്റ് | www |
വൾക്കൻ, ഓപ്പൺ ജിഎൽ, മറ്റ് ഗ്രാഫിക്സ് എപിഐ (API)കൾ എന്നീ സ്പെസിഫിക്കേഷനുകൾ അനുസരിച്ചുള്ള ഒരു ഓപ്പൺ സോഴ്സ് ഡിവൈസ് ഡ്രൈവറാണ് മെസ. ഇത് മെസ ത്രീഡി, മെസ ത്രീഡി ഗ്രാഫിക്സ് ലൈബ്രറി എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു. ഈ സ്പെസിഫിക്കേഷനുകൾ അനുസരിക്കുന്ന, ഇന്റലും എഎംഡിയും പണം മുടക്കി നിർമ്മിച്ച രണ്ട് ഗ്രാഫിക്സ് ഡ്രൈവറുകളാണ് ഇതിന്റെ ഏറ്റവും പ്രധാന ഭാഗം. നൌവ്യാവു എന്ന ജിഫോഴ്സ് ഡ്രൈവർ കമ്യൂണിറ്റിയുടെ ശ്രമഫലമായാണ് ഉണ്ടായിട്ടുള്ളത്. ക്രോസ്-ലാംഗ്വേജ്, ക്രോസ്-പ്ലാറ്റ്ഫോം, വെന്റർ-ന്യൂട്രൽ എപിഐ മെസ നടപ്പിലാക്കിയിരിക്കുന്നു. ഇതുപയോഗിച്ച് വിവിധ തരത്തിലുള്ള വെന്റർ-സ്പെസിഫിക്കായി ഗ്രാഫിക്സ് ഹാർഡ്‍വെയർ ഡ്രൈവറുകളുമായി ആശയവിനിമയം നടത്താവുന്നതാണ്.
ഗെയിമുകൾ പോലെയുള്ള 3ഡി ആപ്ലിക്കേഷനുകൾ കൂടാതെ, ആധുനിക ഡിസ്പ്ലേ സെർവറുകൾ (എക്സ്.ഓർഗി(X.org)ന്റെ ഗ്ലാമർ അല്ലെങ്കിൽ വേലാൻഡിന്റെ വെസ്റ്റൺ) ഓപ്പൺജിഎൽ/ഇജിഎൽ(OpenGL/EGL) ഉപയോഗിക്കുന്നു; അതിനാൽ എല്ലാ ഗ്രാഫിക്സുകളും സാധാരണയായി മെസയിലൂടെ കടന്നുപോകുന്നു.
freedesktop.org ആണ് മെസ ഹോസ്റ്റ് ചെയ്യുന്നത്, 1993 ഓഗസ്റ്റിൽ ബ്രയാൻ പോൾ ആരംഭിച്ചതാണ്, അദ്ദേഹം ഇപ്പോഴും ഈ പ്രോജക്ടിന് വേണ്ടി പ്രവർത്തിക്കുന്നു. മെസ വ്യാപകമായി അംഗീകരിക്കപ്പെട്ടു, ഓപ്പൺജിഎൽ സ്പെസിഫിക്കേഷൻ നിയന്ത്രിക്കുന്ന ക്രോണോസ് ഗ്രൂപ്പിന്റെ ഗ്രാഫിക്സ് ഹാർഡ്‌വെയർ നിർമ്മാതാക്കൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ വ്യക്തികളിൽ നിന്നും കോർപ്പറേഷനുകളിൽ നിന്നുമുള്ള നിരവധി സംഭാവനകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ലിനക്സിനെ സംബന്ധിച്ചിടത്തോളം, ക്രൗഡ് ഫണ്ടിംഗിലൂടെ വികസനവും ഭാഗികമായി നടക്കുന്നു.[7]
ഗ്രാഫിക് എപിഐകളുടെ ഹൗസ് ഇമ്പ്ലിമെന്റേഷൻ എന്നാണ് മെസ അറിയപ്പെടുന്നത്. ചരിത്രപരമായി, മെസ നടപ്പിലാക്കിയ പ്രധാന എപിഐ ഓപ്പൺജിഎൽ ആണ്, കൂടാതെ മറ്റ് ക്രോണോസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്പെസിഫിക്കേഷനുകളും (ഓപ്പൺവിജി(OpenVG), ഓപ്പൺജിഎൽ ഇഎസ്(OpenGL ES) അല്ലെങ്കിൽ ഇജിഎൽ(EGL) പോലുള്ളവ).