മെൽബ ഹെർണാണ്ടസ് | |
---|---|
ജനനം | |
മരണം | 2014 മാർച്ച് 09 |
ദേശീയത | ക്യൂബൻ |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ക്യൂബ |
ക്യൂബൻ വിപ്ലവ നായികയായിരുന്നു മെൽബ ഹെർണാണ്ടസ് (28 ജൂലൈ 1921 – 9 മാർച്ച് 2014).[1] 1953-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റ സർക്കാരിനെ പുറത്താക്കാൻ ഫിഡൽ കാസ്‌ട്രോയുടെ നേതൃത്വത്തിൽ നടന്ന ആദ്യശ്രമത്തിൽ കൂടെയുണ്ടായിരുന്ന രണ്ടുവനിതാനേതാക്കളിൽ ഒരാളായിരുന്നു മെൽബ. ആദ്യ അട്ടിമറി ശ്രമം പരാജയപ്പെട്ടിരുന്നു. 1953-ൽ ഇവരെ പിടികൂടി ജയിലിലടച്ചു.
ഹവാനയിൽ യാഥാസ്ഥിതികരായ മാതാപിതാക്കളുടെ മകളായി ജനിച്ചു. വിയറ്റ്നാമിലെ ക്യൂബൻ അംബാസഡറായി പ്രവർത്തിച്ചു. മരണംവരെ പാർട്ടിയംഗമായിരുന്നു മെൽബ. 1943 ൽ ഹവാന സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. കലാപത്തെത്തുടർന്ന് ഏഴു മാസത്തോളം ജയിലിലായിരുന്നു.മോൻകാഡ കലാപത്തിന്റെ നായികയായി പിന്നീട് വിശേഷിപ്പിക്കപ്പെട്ടു. ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.
{{cite news}}
: Check date values in: |date=
(help)CS1 maint: bot: original URL status unknown (link)