'Melrose' apple | |
---|---|
![]() | |
Species | Malus domestica |
Hybrid parentage | Jonathan x Red Delicious |
Origin | ![]() ![]() |
അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോയിലെ ഒഹായോ അഗ്രികൾച്ചറൽ എക്സ്പിരിമെൻറ് സ്റ്റേഷനിൽ ഫ്രീമാൻ എസ്. ഹൗലെറ്റ് വികസിപ്പിച്ചെടുത്ത ആപ്പിളിന്റെ ആധുനിക കൾട്ടിവർ ആണ് മെൽറോസ്. [1] സംസ്ഥാനത്തിന്റെ ഔദ്യോഗിക ആപ്പിളായി ഇതിനെ കണക്കാക്കപ്പെടുന്നു.[2]
രണ്ടാം ലോക മഹായുദ്ധസമയത്ത് ഒഹായോയിലെ വൂസ്റ്ററിലെ ഒഹിയോ അഗ്രികൾച്ചറൽ എക്സ്പിരിമെൻറ് സ്റ്റേഷൻ ഈ ആപ്പിൾ പുറത്തിറക്കി [2] ഇത് ജോനാഥനും റെഡ് ഡെലീഷ്യസും തമ്മിലുള്ള സങ്കരയിനമായി പരന്ന വലിയ മഞ്ഞപഴം, പച്ച തൊലിയുടെ പശ്ചാത്തലത്തിൽ, കടും ചുവപ്പ് നിറത്തിൽ, റസ്സെറ്റിന്റെ പുള്ളികളോടെ ലഭിച്ചു. പഴത്തിൻറെ ചത വെളുത്ത ക്രീം നിറത്തിൽ ഉറച്ചതും പരുക്കൻ ഘടനയുള്ളതും ചാറുള്ളതുമാണ്. രസം നേരിയ അസിഡിറ്റി ആണ്, [2] ജോനാഥന് സമാനമാണ്, പക്ഷേ പുളിയുള്ളതല്ല. ഒക്ടോബർ തുടക്കത്തിൽ ഇത് സീസണിലേക്ക് വരുന്നു.[3]