Mary Magdalene as Melancholy | |
---|---|
കലാകാരൻ | Artemisia Gentileschi |
വർഷം | c. 1622 – 1625 |
Medium | oil on canvas |
Movement | Baroque |
അളവുകൾ | 100.6 cm × 136.3 cm (39.6 ഇഞ്ച് × 53.7 ഇഞ്ച്) |
സ്ഥാനം | Museo Soumaya, Mexico City |
1622-1625 നും ഇടയിൽ ഇറ്റാലിയൻ ആർട്ടിസ്റ്റ് ആർടെമിസിയ ജെന്റിലേച്ചി ചിത്രീകരിച്ച ഒരു ചിത്രമാണ് മേരി മഗ്ദലീൻ ആസ് മെലൻഞ്ചോളി. മെലഞ്ചോളിയയുടെ ഒരു ചൈതന്യാരോപണമായി മഗ്ദലന മേരിയെ കാണിക്കുന്നു. ഈ ചിത്രം ഇപ്പോൾ മെക്സിക്കോ സിറ്റിയിലെ മ്യൂസിയോ സൗമ്യയിലാണ് സംരക്ഷിച്ചിരിക്കുന്നത്.
ഈ ചിത്രം ഇപ്പോൾ സെവില്ലെ കത്തീഡ്രലിലെ ട്രഷറിയിൽ സംരക്ഷിച്ചിരിക്കുന്ന ജെന്റിലേച്ചിയുടെ പെനിറ്റന്റ് മഗ്ദലീൻ എന്ന ചിത്രത്തിന്റെ ഓട്ടോഗ്രാഫ് പകർപ്പാണ്. സെവില്ലെ പതിപ്പിൽ വിശുദ്ധന്റെ തോളിലുള്ള തുണി വിശാലമാണെന്ന് എക്സ്-റേ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഇത് കത്തോലിക്കാസഭയുടെ കാനോനുകളുമായി യോജിക്കുന്നതിനായി പിന്നീട് ചേർത്തിരിക്കാം. രണ്ട് മുഖങ്ങളും വ്യത്യസ്തമാണെന്നും ഇത് തെളിയിച്ചിട്ടുണ്ട്. ജുഡിത്ത് സ്ലേയിംഗ് ഹോളോഫെർണസ്, ക്ലിയോപാട്ര എന്നിവയുമായി താരതമ്യപ്പെടുത്തി മെക്സിക്കോ സിറ്റി പതിപ്പ് ഒരു സ്വയം ചായാചിത്രമാണെന്ന് തോന്നുന്നു. കൂടാതെ സെവില്ലെ പതിപ്പിലെ ബ്രഷ് സ്ട്രോക്കുകളിൽ തിരുത്തലുകൾ ഉണ്ടെങ്കിലും മെക്സിക്കോ സിറ്റി വ്യത്യസ്തമല്ല.[1]
ഒരു ഇറ്റാലിയൻ ബറോക്ക് ചിത്രകാരിയായിരുന്നു ആർട്ടമേസ്യാ ജെന്റിലേസ്ച്ചി. ഇന്ന് കാരവാജിയോയുടെ തലമുറയിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഇറ്റലിയിലെ റോമിൽ ജനിച്ച ആർട്ടമേസ്യാ ജെന്റിലേസ്ച്ചി (ജൂലൈ 8, 1593 – c1.656)ചിത്രകാരനായ ഓറേഷ്യോ ജെന്റിലേസ്ച്ചിയുടെയും പ്രുഡൻഷ്യോ മോണ്ടണിന്റെയും മകളായിരുന്നു. കാരവാജിയോ, ഗ്വിദോ റെന്നി എന്നിവരുടെ ചിത്രങ്ങൾ അവരെ സ്വാധീനിച്ചിരുന്നു. പിൽക്കാലത്തുണ്ടായ ചില ദാരുണ സംഭവങ്ങൾ അവരുടെ കലാജീവിതത്തെ ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് അവർ പിന്നീട് ചിത്രരചനയിൽ മുഴുകി.[2]
{{cite book}}
: CS1 maint: numeric names: authors list (link)