മേരി പുതുശ്ശേരിൽ വർഗ്ഗീസ് | |
---|---|
ജനനം | |
മരണം | 17 ഡിസംബർ 1986 | (പ്രായം 61)
ദേശീയത | ഭാരതീയ |
വിദ്യാഭ്യാസം | എംബിബിഎസ്, ഫിസിക്കൽ മെഡിസിൻ& റീഹാബിലിട്ടേഷൻ |
Medical career | |
Profession | ഭിഷഗ്വരൻ |
Field | ഫിസിക്കൽ മെഡിസിൻ& റീഹാബിലിട്ടേഷൻ |
Institutions | ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ |
Notable prizes | പത്മ ശ്രീ 1972 |
മേരി പുതുശ്ശേരിൽ വർഗീസ്' (1925–1986) ഭിഷഗ്വരയായിരുന്നു. 1963ൽ ഫിസിക്കൽ മെഡിസിൻ & റീഹാബിലിട്ടേഷനിൽ ഭാരതത്തിൽ തുടക്കം കുറിച്ചവരാണ്. കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ഭാരതത്തിലെ ആദ്യത്തെ ഫിസിക്കൽ മെഡിസിൻ& റീഹാബിലിട്ടേഷൻ വകുപ്പിന്റെ ചുമതലക്കാരിയായിരുന്നു. അത് ക്രിസ്ത്യൻ മെഡിക്കൽ കോളേജിലായിരുന്നു. വകുപ്പിന്റെ സേവനങ്ങൾ വികസിപ്പിച്ച് രാജ്യത്തെആദ്യത്തെ പുനഃരധിവാസ ഇൻസ്റ്റിറ്റ്യൂട്ട് 1966ൽ തുടങ്ങി.[1] വൈദ്യത്തിൽ നൽകിയ(1970–1979) സംഭാവനകൾക്ക് 1972ൽ പത്മശ്രീ നൽകി. [2]
അവരുടെ ഓർമ്മക്കായി മേരി വർഗ്ഗീസ് ട്രസ്റ്റ്, കഴിവുകൾ വളർത്തുന്നവർക്ക് ഒരു പുരസ്കാരം ഏർപ്പെടുത്തി. കൂടാതെ ശാക്തീകരണ ശേഷിയിലെ മികവിനുള്ള ആദ്യത്തെ ഡോ. മേരി വർഗ്ഗീസ് അവാർഡ് 2012-ൽ അമർ സേവാ സംഗമത്തിന്റെ സ്ഥാപകനും പ്രസിഡന്റുമായ എസ്. രാമകൃഷ്ണന് നൽകി.[3][4]
അവർ എറണാകളം ജില്ലയിലെ ചെറായിയിലാണ് ജനനം. അവരുടെ പിതാവ് പ്രാദേശികപള്ളിയിലും സമൂഹത്തിലും ബഹുമാന്യ നേതാവായിരുന്നു. എട്ടു മക്കളിൽ ഏഴാമത്തവളായിരുന്നു, മേരി. ചെറായിയിലെ യൂണിയൻ സ്ക്കൂളിലായിരുന്നു, സ്കൂൾ വിദ്യാഭ്യാസം.മഹാരാജാസ് കോളേജിലായിരുന്നു കോളേജ് വിദ്യാഭ്യാസം. മെഡിക്കൽ വിദ്യാഭ്യാസം വെല്ലൂർ ക്രിസ്ത്യൻ കോളേജിലായിരുന്നു. അവർ സ്‌ത്രീരോഗവിജ്ഞാനീയത്തിൽ പ്രത്യേക പരിശീലനം നേടി. .[5]