മേലാൺമൈ പൊന്നുച്ചാമി | |
---|---|
ജനനം | 1951 വിരുദനഗർ, തമിഴ്‍നാട് |
മരണം | (വയസ്സ് 66) |
തൊഴിൽ | കഥാകൃത്ത് |
പ്രമുഖനായ ഒരു തമിഴ് കഥാകൃത്താണ് മേലാൺമൈ പൊന്നുച്ചാമി(Tamil: மேலாண்மை பொன்னுசாமி)(ജനനം : 1951 - 30 ഒക്ടോബർ 2017)മുർപോക്ക് എഴുത്താളർ സംഘം സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.
വിരുദനഗർ ജില്ലയിലെ ശിവകാശിക്കടുത്തുള്ള മേല മറൈനാട് ഗ്രാമത്തിൽ ജനിച്ചു. ഉപജീവനത്തിനായി കൃഷിപ്പണി ചെയ്യുന്ന ഇദ്ദേഹത്തിന് ഒരു പലചരക്കു കടയുമുണ്ട്.അഞ്ചാംതരം വരെ മാത്രം പഠിച്ച അദ്ദേഹത്തിന്റെ രചനകൾ ഇന്ന് തമിഴ്നാട്ടിലെ പല സർവകലാശാല സിലബസിലും പഠിപ്പിക്കുന്നുണ്ട്. 2009ലെ കേന്ദ്രസാഹിത്യ അക്കാദമി അവാഡ് 'മിൻസാരപ്പൂ' എന്ന കഥാസമാഹാരത്തിനു ലഭിച്ചു.[1]. തമിഴിൽ സമീപകാലത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്നാണിത്. 'ഇനി' എന്ന നോവൽ കെ എസ് വെങ്കിടാചലം മലയാളത്തിലേക്ക് മൊഴിമാറ്റി. സി.പി.ഐ.എം. വിരുദനഗർ ജില്ലാ കമ്മിറ്റി മുൻഅംഗമായിരുന്നു.[2]
ആദ്യ കഥ 1972 ൽ സി.പി.എം മാസിക ചെമ്മലരിൽ പ്രസിദ്ധപ്പെടുത്തി. ആനന്ദവികടൻ, കൽക്കി തുടങ്ങിയ ജനപ്രിയ തമിഴ് മാസികകളിൽ തുടർച്ചയായി കഥകളെഴുതി. കർഷകരും അവരുടെ ജീവിതവുമാണ് പൊന്നുച്ചാമി കൃതികളിലെ മുഖ്യ പ്രമേയം.[3] ഇരുപത്തി മൂന്ന് കഥാ സമാഹാരങ്ങളും ആറ് നോവെല്ലകളും ആറു നോവലുകളും ഒരു ഉപന്യാസ സമാഹാരവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.