മൈ സാന്റാ | |
---|---|
സംവിധാനം | സുഗീത് |
നിർമ്മാണം | നിഷാദ് കോ യ അജീഷ് ഒ കെ സജിത് കൃഷ്ണ സരിത സുഗീത് |
രചന | ജെമിൻ സിറിയക് |
അഭിനേതാക്കൾ | ദിലീപ് അനുശ്രീ സായ്കുമാർ സിദ്ദീഖ് സുരേഷ് കൃഷ്ണ സണ്ണി വെയ്ൻ ഷൈൻ ടോം ചാക്കോ ഇന്ദ്രൻസ് ഇർഷാദ് |
സംഗീതം | വിദ്യാസാഗർ |
ഛായാഗ്രഹണം | ഫൈസൽ അലി |
ചിത്രസംയോജനം | വി.സാജൻ |
സ്റ്റുഡിയോ | വാൾ പോസ്റ്റർ എൻറ്റർടൈൻമെൻറ്റ് |
വിതരണം | കലാസംഘം റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 153 മിനിറ്റ് |
സുഗീത് സംവിധാനം ചെയ്ത് 2019 ഡിസംബർ 25ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ കോമഡി ചലച്ചിത്രമാണ് മൈ സാന്റാ . [1] ദിലീപാണ് ഈ ചിത്രത്തില നായകൻ.വാൾ പോസ്റ്റർ എൻറർടെയ്ൻമെൻറിൻറെ ബാനറിൽ നിഷാദ് കോയ, ഒ കെ. അജീഷ്, സജിത്ത് കൃഷ്ണ, സരിത സുഗീത് എന്നിവരാണ് ഈ ചിത്രം നിർനിർമിച്ചത്.സായ് കുമാർ,സിദ്ദീഖ്,കലാഭവൻ ഷാജോൺ,ഇന്ദ്രൻസ്,ബേബി മാനസി തുടങ്ങിയവരും ചിത്രത്തിലുണ്ട്[2]. ചിത്രത്തിൻറെ തിരക്കഥ,സംഭാഷണം നവാഗതനായ ജെമിൻ സിറിയക് നിർവ്വഹിച്ചു.ഫെെസൽ അലിയാണ് ഈ ചിത്രത്തിൻറ്റെ ഛായാഗ്രഹണം ചെയ്തത്. വി.സാജൻ ചിത്രസംയോജനം നിർവഹിക്കുന്ന ഈ ചിത്രത്തിൻറ്റെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗറാണ്[3]. ക്രിസ്തുമസ് റിലീസായ ഈ ചിത്രം കലാസംഘം തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചു.ബോക്സ് ഓഫീസിൽ ഈ ചിത്രം പരാജയമായിരുന്നു.
ചെറുപ്പത്തിൽ ഒരു വാഹനാപകടത്തിൽ അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും നഷ്ടപ്പെട്ടവളാണ് ഐസ എലിസബത്ത്(ബേബി മാനസ്വി) എന്ന രണ്ടാം ക്ലാസുകാരി. മുത്തശ്ശനൊപ്പമാണ്(സായ്കുമാർ) അവളുടെ താമസം. മുത്തശ്ശനും വളർത്തുപൂച്ച ഏലിയാമ്മയും സ്നേഹമുള്ള അയൽക്കാരും സ്കൂളും പ്രിയകൂട്ടുകാരി അന്ന തെരേസ(ബേബി ദേവനന്ദ)യുമാണ് അവളുടെ ലോകം. ദൈവത്തിന് കത്തെഴുതുന്ന, ഒരുപാട് സ്വപ്നങ്ങൾ കാണുന്ന ഒരു വായാടിക്കുട്ടിയാണ് ഐസ.
മുത്തശ്ശന്റെ കഥകളിൽനിന്ന് ഐസയുടെ മനസ്സിൽ കയറിക്കൂടിയ കഥാപാത്രമാണ് സാന്റാ. എവിടെയോ സാന്റാ ക്ലോസ് ജീവിച്ചിരിക്കുന്നുവെന്നും ഒരിക്കൽ കൈനിറയെ സമ്മാനങ്ങളുമായി തന്നെ കാണാൻ സാന്റ വരുമെന്നുമാണ് അവളുടെ പ്രതീക്ഷയും കാത്തിരിപ്പും. അന്ന് ക്രിസ്മസ് പാപ്പയോട് ചോദിക്കാൻ ചില ആഗ്രഹങ്ങളും അവൾ കാത്തുവച്ചിട്ടുണ്ട്. ഒടുവിലൊരു ക്രിസ്മസ് രാത്രിയിൽ അവൾ ആഗ്രഹിച്ചതുപോലെ സാന്റാ(ദിലീപ്)ഐസയെ കാണാൻ എത്തുകയാണ്. ആ രാത്രി മുഴുവൻ അവളുടെ സ്വപ്നങ്ങൾക്ക് സാന്റാ കൂട്ടുനടക്കുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
അഭിനേതാവ് | കഥാപാത്രം |
---|---|
ദിലീപ് | സാന്റാ ക്ലോസ് |
ബേബി മാനസ്വി | ഐസ എലിസബത്ത് ജേക്കബ്/ഐസ |
ബേബി ദേവനന്ദ | അന്ന തെരേസ/ഐസയുടെ കൂട്ടുകാരി |
അനുശ്രീ | ദീപ |
സണ്ണി വെയ്ൻ | എബി മാത്യു |
സിദ്ദീഖ് | പോൾ പാപ്പൻ |
ഷൈൻ ടോം ചാക്കോ | പോലീസ് ഓഫീസർ |
കലാഭവൻ ഷാജോൺ | ഷെരീഫ് |
സുരേഷ് കൃഷ്ണ | ഡോക്ടർ |
ഇന്ദ്രൻസ് | കൃഷ്ണൻ |
ഇർഷാദ് | |
ധർമ്മജൻ ബോൾഗാട്ടി | മനുക്കുട്ടൻ |
സായ്കുമാർ | ഐസയുടെ മുത്തശ്ശൻ |
ശശാങ്കൻ | |
ധീരജ് രത്നം | |
മഞ്ജു പത്രോസ് | |
സാദിഖ് |
ഓർഡിനറി എന്ന ചിത്രത്തിന് ശേഷം സുഗീത് സംവിധാനം ചെയ്ത് ചിത്രമാണിത്.ദിലീപിനെ നായകനാക്കി സുഗീത് ആദ്യമായാണ് ഒരു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഐസയെ അവതരിപ്പിക്കാൻ ഇമൈക നൊടികൾഎന്ന ചിത്രത്തിൽ നായൻതാരയോടൊപ്പം അഭിനയിച്ച ബേബി മാനസ്വിയുടെ പേര് നിർദ്ദേശിച്ചത് സുഗീതിൻറ്റെ മകളാണ്.അങ്ങനെ ഐസ എലിസബത്ത് ജേക്കബ് എന്ന കഥാപാത്രം ബേബി മാനസ്വി അഭിനയിച്ചു.ഐസയുടെ കൂട്ടുകാരി അന്ന തെരേസ എന്ന കഥാപാത്രം അഭിനയിച്ചത് മലയാളിയായ ബേബി ദേവനന്ദയാണ്. മാജിക്കൽ റിയലിസത്തിനൊപ്പം പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങളും,കണ്ണു നനയിക്കുന്ന രംഗങ്ങളെല്ലാം ചേർത്ത് ക്രിസ്മസിന് പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ഈ ചിത്രം ഊട്ടിയിലാണ് ചിത്രീകരിച്ചത്.
2 മണിക്കൂറാണ് ദിലീപിന് ഈ ചിത്രത്തിൽ സാന്താ ക്ലോസായ് വേഷമിടാൻ വേണ്ടി വന്ന സമയം. അതു പോലെ സാന്താ ക്ലോസിൻറ്റെ വ്യത്യസ്തയാർന്ന ശബ്ദത്തിലുള്ള ഡബ്ബിംഗ് ദിലീപിന് വളരെ പ്രയാസകരമായിരുന്നു എങ്കിലും അദ്ദേഹം അത് മനോഹരമായി ഡബ്ബ് ചെയ്തു.
ചിത്രത്തിന്റെ ട്രെയിലർ 2019 ഡിസംബർ 11ന് പുറത്തിറങ്ങി. ട്രെയിലറിൽ ചിത്രത്തിലെ തമാശയും, ത്രില്ലറും ഉൾപ്പെടുത്തിയിട്ടുണ്ട്. 2019 ഡിസംബർ 25ന് ക്രിസ്മസ് റിലീസായ് ഈ ചിത്രം തിയേറ്ററുകളിൽ എത്തി.
വിദ്യാസാഗർ ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചു.സന്തോഷ് വർമ്മ ,റഫീഖ് അഹമ്മദ് തുടങ്ങിയവരാണ് വരികൾ എഴുതിയത്.
മൈ സാന്റാ | |
---|---|
സൗണ്ട് ട്രാക്ക് by വിദ്യസാഗർ | |
Recorded | 2019 |
Genre | ഫീച്ചർ ഫിലിം സൗണ്ട് ട്രാക്ക് |
Language | മലയാളം |
Label | വാൾ പോസ്റ്റർ എന്റർടൈൻമെന്റ് |
മൈ സാന്റാ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | Singer(s) | ദൈർഘ്യം | |||||||
1. | "വെള്ള പഞ്ഞി കോട്ട് ഇട്ട്" | ഹന്ന റെജി | ||||||||
2. | "മുത്തു നീ" | റോഷ്നി സുരേഷ് |