പൈത്തൺ 3 പ്രോഗ്രാമിങ് ഭാഷയുടെ ഒരു സോഫ്റ്റ് വെയർ ഇംപ്ലിമെൻറാണ് മൈക്രോ പൈത്തൺ[2], സിയിൽ എഴുതിയിരിക്കുന്നു, മൈക്രോകൺട്രോളറിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നവിധം അനുരൂപമാക്കിയിരിക്കുന്നു.[3][4]പിന്തുണയ്ക്കുന്ന കമാൻഡുകൾ ഉടൻ നടപ്പിലാക്കുന്നതിനായി ഉപയോക്താവ് ഒരു ഇൻറാക്ടീവ് പ്രോംപ്റ്റിനൊപ്പം (REPL) ലഭ്യമാക്കുന്നു. പൈത്തൺ ലൈബ്രറികളുടെ ഒരു തിരഞ്ഞെടുപ്പാണ് ഉൾപ്പെടുത്തിയത്, മൈക്രോ പൈത്തൺ പ്രോഗ്രാമർ നിമ്ന തല (low level) ഹാർഡ് വെയറിന് നൽകുന്ന മൊഡ്യൂളുകൾ ഉൾക്കൊള്ളുന്നു.[2]
2013 ലെ ബാക്ഡ് കാമ്പെയിൻ സംഘടിപ്പിച്ച വിജയകരമായ കിക്ക്സ്റ്റാർട്ടറിനു ശേഷം, മൈക്രോ പൈത്തൺ യഥാർത്ഥത്തിൽ നിർമ്മിച്ചത് ഓസ്ട്രേലിയൻ പ്രോഗ്രാമറും ഭൗതിക ശാസ്ത്രജ്ഞനുമായ ഡാമിയൻ ജോർജ് ആണ്.[5]ഒറിജിനൽ കിക്ക്സ്റ്റാർട്ട് കാമ്പൈൻ മൈക്രോ പൈത്തൺ ഒരു പൈബോർഡ്(pyboard) മൈക്രോകൺട്രോളറുമായി പുറത്തിറക്കുകയും മാത്രമല്ല, മൈക്രോ പൈത്തൺ അനവധി ആം (ARM) അടിസ്ഥാനമാക്കിയുള്ള ഹാർഡ് വെയറുകളെ പിന്തുണയ്ക്കുന്നു.[6]ആർഡ്വിനോ, [7][8] ESP8266, [9] ESP32, [10], ഇൻറർനെറ്റ് ഓഫ് തിങ്സ്[11][12][13][14] ഹാർഡ് വെയർ എന്നിവയിൽ മൈക്രോ പൈത്തൺ പ്രവർത്തിച്ചിട്ടുണ്ട്. ബിബിസിയുമായുള്ള മൈക്രോ ബിറ്റ് പങ്കാളിത്തത്തിന് പൈത്തൺ സോഫ്റ്റ് വെയർ ഫൗണ്ടേഷൻറെ സംഭാവനയുടെ ഭാഗമായി 2016 ൽ ബി.ബി.സി മൈക്രോ ബിട്ടിൻറെ ഒരു പതിപ്പ് നിർമ്മിക്കപ്പെട്ടു.[15]