മയിലെള്ള് | |
---|---|
മയിലെള്ളിന്റെ പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | V. altissima
|
Binomial name | |
Vitex altissima | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
കേരളത്തിൽ കാണപ്പെടുന്ന ഒരിനം വന്മരമാണ് മൈല അഥവാ മയിലെള്ള് അഥവാ മയില. (ശാസ്ത്രീയനാമം: Vitex altissima). വെർബിനേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യ ഉൾപ്പെടെ ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മ്യാന്മർ, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു[1].
മയിലെള്ള് 40 മീറ്റർ വരെ ഉയരത്തിൽ വളരുന്നു[2]. അനുപർണങ്ങളില്ലാത്ത ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് 15 സെന്റീമീറ്റർ വരെ നീളവും 6 സെന്റീമീറ്റർ വരെ വീതിയും കാണുന്നു. വേനൽക്കാലത്താണ് ഇലകൾ പൂക്കുന്നത്. ചെറിയ തരം പൂക്കൾക്ക് ഇളം നീലനിറമാണ്. പൂവിന് അഞ്ച് ദളങ്ങളും നാലു കേസരങ്ങളും ഉണ്ട്. ഈടും ഉറപ്പുമുള്ള തടിയുടെ കാതലിന് ഇളം ചാരനിറമാണ്. ഫർണിച്ചർ നിർമ്മാണത്തിനായും മറ്റും തടി ഉപയോഗിക്കുന്നു. തടിക്കു മഞ്ഞ കലർന്ന തവിട്ടു നിറമാണ്. ഗൃഹോപകരണങ്ങൾക്കു ഉത്തമമാണ് തടി. തേക്കിനെക്കാൾ ഈടു നിൽക്കും. എങ്കിലും തടി വളവും കേടുമില്ലാതെ കിട്ടാൻ വിഷമമാണ്.
വൃക്ഷത്തിന്റെ ഇലകളും വേരുകളും ഔഷധമായി ഉപയോഗിക്കുന്നു. അൾസർ, ആസ്മ, അലർജി രോഗങ്ങൾ, ശ്വാസതടസം, മൂത്ര സംബന്ധമായ രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു[3].