മൊയ്തു പടിയത്ത് | |
---|---|
![]() മൊയ്തു പടിയത്ത് | |
ജനനം | മൊയ്തു പി.എ 28 മേയ് 1931 എറിയാട്, കൊടുങ്ങല്ലൂർ |
മരണം | 1989 ജനുവരി 11 |
തൊഴിൽ(s) | നോവലിസ്റ്റ്, തിരക്കഥാകൃത്ത് |
അറിയപ്പെടുന്നത് | മലയാള നോവൽ |
ജീവിതപങ്കാളി(കൾ) | ഖദീജ (മരണം, 20 ആഗസ്റ്റ് 2023) |
കുട്ടികൾ | സിദ്ദിഖ് ഷമീർ താരാബി അബ്ദുറഹ്മാൻ, , സുൽഫത് ഹസനലി, സബീന അബ്‌ദുറഹിം, സൈറാബാനു സിദ്ദീഖ് |
മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളിൽ ഒരാളാണ് മൊയ്തു പടിയത്ത് (28 മേയ് 1931 - 1989 ജനുവരി 11)[1]. തിരക്കഥാകൃത്തും മലയാള സംവിധായകനുമായിരുന്നു ഇദ്ദേഹം.[2] മുസ്ലിം ജീവിതത്തെ ഇതിവൃത്തമാക്കിയവയാണ് മൊയ്തു പടിയത്തിന്റെ രചനകളിലേറെയും. നോവൽ, ചെറുകഥ എന്നീ സാഹിത്യ വിഭാഗങ്ങളിലായി എഴുപതോളം പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ പട്ടണത്തിനടുത്തുള്ള എറിയാട് ഗ്രാമത്തിൽ, പടിയത്ത് പുത്തൻകാട്ടിൽ അബ്ദുൽ കരീമിന്റെയും അയ്യാരിൽ ചക്കപ്പൻചാലിൽ കുഞ്ഞിബീപാത്തുവിന്റെയും മൂത്ത മകനായി 1931 മെയ് 28 നാണ് അദ്ദേഹം ജനിച്ചത്. കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്‌കൂളിൽ വിദ്യാർഥിയായിരുന്ന കാലത്തു തന്നെ മൊയ്തു പടിയത്ത് സാഹിത്യ രചനയ്ക്ക് തുടക്കം കുറിച്ചിരുന്നു. അച്ചടിമഷി പുരണ്ട ആദ്യ കഥ ബീവിയുടെ കത്ത് ആയിരുന്നു. കൊടുങ്ങല്ലൂരിലെ ദേവീ ബുക്ക്സ്റ്റാൾ, എച്ച് & സി പബ്ലിക്കേഷൻ, ബി.കെ.എം.ചമ്പക്കുളം, ആമിനാബുക്ക്സ്റ്റാൾ തൃശൂർ, ശ്രീ നരസിംഹ വിലാസം ബുക്ക്സ്റ്റാൾ തുടങ്ങിയ പ്രസാധകരാണ് മൊയ്തു പടിയത്തിൻറെ ആദ്യകാല രചനകൾ പ്രസിദ്ധീകരിച്ചവർ. 1955-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രഖ്യാപിച്ച ചെറുകഥാ മത്സരത്തിലേക്ക് ഒരു കഥയെഴുതാനിരുന്ന അദ്ദേഹം എഴുതിത്തുടങ്ങിയപ്പോൾ കഥയുടെ പരിധി വിട്ട് നോവലായിത്തീരുകയായിരുന്നു. അങ്ങനെയാണ് 'ഉമ്മ എന്ന ആദ്യ നോവലിന്റെ പിറവി. 1955 ൽ ആദ്യ നോവലായ ഉമ്മ പ്രസിദ്ധീകരിക്കുകയും 1960 ൽ അത് സിനിമയാകുകയും ചെയ്തു. മലയാള രാജ്യം, കൗമുദി തുടങ്ങിയ ആനുകാലികങ്ങളിൽ അദ്ദേഹത്തിന്റെ കഥകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.
മുസ്ലീം കുടുംബങ്ങളിലെ അമ്മായിയമ്മ-മരുമകൾ പ്രശ്നം, സഹോദരിയുടെ വിവാഹമോചനം, ഒന്നിലധികം പങ്കാളികൾ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന കുടുംബചരിത്രത്തിൽ നിന്നുള്ള കഥകൾ പ്രമേയമാക്കി നോവലുകൾ രചിച്ചു. കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയുടെ ബാനറിൽ തന്റെ വിവാദ നോവൽ ഉമ്മ ചലച്ചിത്രമാക്കി. കുട്ടിക്കുപ്പായം, കുപ്പിവള, യത്തീം, മൈലാഞ്ചി, മണിയറ, മണിത്താലി തുടങ്ങി നിരവധി ചിത്രങ്ങളുടെ കഥയെഴുതി. ഭൂരിഭാഗം ചിത്രങ്ങളും വാണിജ്യ വിജയം നേടി. അല്ലാഹു അക്ബർ എന്ന പേരിൽ ഒരു സിനിമ അദ്ദേഹം സംവിധാനം ചെയ്തു. ഇബിലീസുകൾ മേയുന്ന ദുനിയാവാണ് അവാസനാമായി എഴുതിയത്. അദ്ദേഹത്തിന്റെ മകൻ സിദ്ദിഖ് ഷമീർ അതേ രംഗത്ത് പിന്തുടർന്നു. മുതിർന്ന ചലച്ചിത്ര സംവിധായകൻ കമലും നടൻ ബഹദൂറും പടിയത്തിന്റെ ബന്ധുക്കളാണ്.
വർഷം | ചലച്ചിത്രം | Credited as | കുറിപ്പുകൾ | |||||
---|---|---|---|---|---|---|---|---|
നടൻ | സഹസംവിധാനം | അസിസ്റ്റന്റ് ക്യാമറാമാൻ | കഥ | തിരക്കഥ | സംഭാഷണം | |||
1960 | ഉമ്മ | ![]() |
||||||
1964 | കുട്ടിക്കുപ്പായം | ![]() |
![]() |
![]() |
എം. കൃഷ്ണൻ നായർ | |||
1965 | കുപ്പിവള | ![]() |
![]() |
![]() |
എസ്.എസ്. രാജൻ | |||
1965 | തങ്കക്കുടം | ![]() |
![]() |
![]() |
എസ്.എസ്. രാജൻ | |||
1977 | യത്തീം | ![]() |
![]() |
![]() |
എം. കൃഷ്ണൻ നായർ | |||
1977 | അല്ലാഹു അക്ബർ | ![]() |
സംവിധാനം: മൊയ്തു പടിയത്ത് | |||||
1982 | മൈലാഞ്ചി | ![]() |
![]() |
എം. കൃഷ്ണൻ നായർ | ||||
1983 | മണിയറ | ![]() |
![]() |
എം. കൃഷ്ണൻ നായർ | ||||
1984 | മണിത്താലി | ![]() |
എം. കൃഷ്ണൻ നായർ | |||||
1987 | കാലം മാറി കഥ മാറി | ![]() |