Gender Inequality Index[1] | |
---|---|
Value | 0.460 (2013) |
Rank | 92nd out of 152 |
Maternal mortality (per 100,000) | 100 (2010) |
Women in parliament | 11.0% (2013) |
Females over 25 with secondary education | 20.1% (2012) |
Women in labour force | 43.0% (2012) |
Global Gender Gap Index[2] | |
Value | 0.5845 (2012) |
Rank | 129th out of 144 |
മൊറൊക്കോയിലെ സ്ത്രീകൾ മൊറോക്കോയിൽ ജനിച്ചവരോ അവിടെ ജീവിക്കുന്നവരോ ആകാം. അവരുടെ ചരിത്രം ഇസ്ലാമിന്റെ വരവിനുമുമ്പ് ഇസ്ലാമിന്റെ വരവിന്റെ സമയത്ത് അതിനുശേഷം എന്നു മൂന്നായി തരംതിരിക്കാം. 622-ൽ ഇസ്ലാം മതം മൊറോക്കോയിലെത്തി. മുസ്ലിം മതത്തിൻകീഴിൽ അവിടത്തെ സ്ത്രീകൾക്ക് മൂന്നു അടിസ്ഥാന അവകാശങ്ങൾ ലഭിച്ചു. ജീവിക്കാനുള്ള അവകാശം, മാതാവായി എല്ലാവരാലും ബഹുമാനിക്കാനുള്ള അവകാശം, തന്റെ സ്വന്തം ജോലികൾ ചെയ്തു ജീവിക്കുവാനുള്ള അവകാശം. 1940കൾ മുതൽ ഫ്രാൻസിന്റെ കീഴിൽനിന്നും സ്വാതന്ത്ര്യം പ്രാപിക്കുന്നതുവരെ മൊറൊക്കൻ സ്ത്രീകൾ തങ്ങളുടെ അടഞ്ഞ കുടുംബങ്ങളിൽ താമസിച്ചു. വീട്ടിൽനിന്നും പുറത്തുപോകണമെങ്കിൽ പുരുഷന്മാരുടെ അനുവാദം വേണമായിരുന്നു. ഇതിനുപുറമെ, ആ കാലത്ത്, വിവാഹമോചനം നേടിയ സ്ത്രീകളേക്കാൾ വിവാഹിതരായ സ്ത്രീകളെ കൂടുതൽ നന്നായി പരിഗണിച്ചു. [3]