മൊസാംബിക്കിലെ വിദ്യാഭ്യാസത്തിനു മൂന്നു ഘട്ടമുണ്ട്: പ്രാഥമികവിദ്യാഭ്യാസം, സെക്കന്ററി വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം. 2013 ആയപ്പോഴെയ്ക്കും മ്ജൊസാംബിക്കിൽ 48% സാക്ഷരതയായി. 1962ൽ മപുട്ടോയിൽ സ്ഥാപിതമായ എഡ്വാർഡോ മോണ്ട്ലെയിൻ യൂണിവേഴ്സിറ്റിയാണ് മൊസാംബിക്കിലെ ഏറ്റവും പഴക്കം ചെന്ന സർവ്വകലാശാല. മൊസാംബിക്കിനു ദേശീയമായ ഒരു വിദ്യാഭ്യാസസംവിധാനമുണ്ടെങ്കിലും അന്താരാഷ്ട്രീയമായ അനേകം ഫണ്ടുകൾ കൊണ്ടാൺ അവിടത്തെ വിദ്യാഭ്യാസം മുന്നോട്ടുപോകുന്നത്. യുഎസെയ്ഡ് കണക്കുപ്രകാരം, മൊസാംബിക്കിനു ആവശ്യമായ സ്കൂളുകളൊ അദ്ധ്യാപകരോ ആ രാജ്യത്തിനില്ല. 60% മുതിർന്നവർക്ക് എഴുതാനോ വായിക്കാനൊ അറിയില്ല. അതിൽ വലിയ ഭാഗവും സ്ത്രീകളാണ്.