Mohena Kumari Singh | |
---|---|
ജനനം | Mohena Kumari Singh |
മറ്റ് പേരുകൾ | Mohena Singh, Mo |
കലാലയം | University of Mumbai |
തൊഴിൽ | Choreographer • Dancer • Youtuber • Former Actress |
സജീവ കാലം | 2011–2019 |
അറിയപ്പെടുന്നത് | Dance India Dance Yeh Rishta Kya Kehlata Hai |
ജീവിതപങ്കാളി | Suyesh Rawat (m. 2019) |
കുട്ടികൾ | 1 |
മാതാപിതാക്കൾ | Pushpraj Singh |
ബന്ധുക്കൾ | Martand Singh (grandfather) Satpal Maharaj (father-in-law) |
ഒരു ഇന്ത്യൻ നർത്തകിയും നൃത്തസംവിധായകയും യൂട്യൂബറും മുൻ ടെലിവിഷൻ അഭിനേത്രിയുമാണ് മോഹന കുമാരി സിംഗ് എന്നറിയപ്പെടുന്ന മോഹന സിംഗ് .[1] സ്റ്റാർ പ്ലസിൻ്റെ യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേയിൽ കീർത്തി ഗോയങ്ക സിംഘാനിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് അവർ ശ്രദ്ധേയയായത്.
രേവ രാജകുടുംബത്തിൽപെ്ട്താണ് മോഹന സിംഗ്. 2019 ഒക്ടോബർ 14-ന് അവർ ഉത്തരാഖണ്ഡ് കാബിനറ്റ് മന്ത്രി സത്പാൽ മഹാരാജിൻ്റെ മകനും രാഷ്ട്രീയക്കാരനും വ്യവസായിയുമായ സുയേഷ് റാവത്തിനെ [2] വിവാഹം കഴിച്ചു.[3][4][5] ദമ്പതികൾ 15 ഏപ്രിൽ 2022 ന് ആൺകുഞ്ഞിനെ ദേതടുത്തു.[6][7]
അവർ ആദ്യമായി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത് 2012-ൽ ഡാൻസ് ഇന്ത്യ ഡാൻസിലായിരുന്നു. [8] അതിനുശേഷം അവർ സ്റ്റുഡൻ്റ് ഓഫ് ദി ഇയർ , ദേദ് ഇഷ്‌കിയ , യേ ജവാനി ഹേ ദീവാനി തുടങ്ങിയ വിവിധ പ്രോജക്ടുകളിൽ റെമോ ഡിസൂസയുടെ അസിസ്റ്റൻ്റ് കൊറിയോഗ്രാഫറായിരുന്നു. ദിൽ ദോസ്തി ഡാൻസ് (2015) എന്ന ചിത്രത്തിലെ സാറയായാണ് അവർ അഭിനയ ജീവിതം ആരംഭിച്ചത്. സെലിബ്രിറ്റി ഡാൻസ് റിയാലിറ്റി ഷോയായ ജലക് ദിഖ്‌ല ജായുടെ പല സീസണുകളിലും അവർ കൊറിയോഗ്രാഫറായും പ്രവർത്തിച്ചിട്ടുണ്ട്. [ ടഅവലംബം ആവശ്യമാണ്] പിന്നീട് യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ എന്ന സീരിയലിൽ അഭിനയിച്ച അവർ സ്റ്റാർ പ്ലസിലെ (2016) സിൽസില പ്യാർ കായിലും അഭിനയിച്ചിട്ടുണ്ട്. [അവലംബം ആവശ്യമാണ്] ഡാൻസ് ഇന്ത്യ ഡാൻസിൽ അവർ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2 വർഷത്തിനുള്ളിൽ 2 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരെ നേടിയ യേ റിഷ്താ ക്യാ കെഹ്‌ലതാ ഹെയ്‌ക്കൊപ്പം സഹതാരങ്ങളായ ഋഷി ദേവ്, ഗൗരവ് വാധ്വ എന്നിവരോടൊപ്പം അവർ 'റിമോരവ് വ്ലോഗ്‌സ്' എന്ന യുട്യൂബ് ചാനലിൻ്റെ ഭാഗമായിരുന്നു. 2019 സെപ്റ്റംബറിൽ അവരുമായുള്ള വേർപിരിയലിനെത്തുടർന്ന് അവർ സ്വന്തമായി 'MOHENA VLOGS' എന്ന YouTube ചാനൽ ആരംഭിച്ചു. [അവലംബം ആവശ്യമാണ്]
<ref>
ടാഗ്;
:1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.