ഈ ലേഖനം ഇംഗ്ലീഷ് ഭാഷയിൽ നിന്ന് കൃത്യമല്ലാത്ത/യാന്ത്രികമായ പരിഭാഷപ്പെടുത്തലാണ്. ഇത് ഒരു കമ്പ്യൂട്ടറോ അല്ലെങ്കിൽ രണ്ട് ഭാഷയിലും പ്രാവീണ്യം കുറഞ്ഞ ഒരു വിവർത്തകനോ സൃഷ്ടിച്ചതാകാം. |
മോണിക്ക ഹൗസർ (ജനനം: 24 മെയ് 1959, സ്വിറ്റ്സർലൻഡിലെ താലിൽ )[1] സ്വിറ്റ്സർലൻഡിൽ ജനിച്ചുവളർന്ന ഒരു ഇറ്റാലിയൻ പാരമ്പര്യമുള്ള ഭിഷഗ്വരയും ഗൈനക്കോളജിസ്റ്റും അതുപോലെതന്നെ അറിയപ്പെടുന്ന ഒരു മാനുഷികവാദിയുമാണ്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ സ്ത്രീകളുടെ അവകാശ-സഹായ സംഘടനയായി അറിയപ്പെടുന്ന മെഡിക്ക മൊണ്ടിയേലിന്റെ സ്ഥാപകകൂടിയാണ് അവർ.[2] മോണിക്ക ഹൌസർ കൊളോൺ നഗരത്തിൽ താമസിച്ചുകൊണ്ട് ജോലി ചെയ്യുന്നു.
ഓസ്ട്രിയയിലെ ഇൻസ്ബ്രൂക്ക് നഗരത്തിലെ കലാലയത്തിൽ വൈദ്യശാസ്ത്ര വിദ്യാഭ്യാസം ആരംഭിക്കുന്നതിനു മുമ്പുള്ള കാലത്ത്, ജർമ്മൻ ഭാഷ സംസാരിക്കുന്ന സ്വിറ്റ്സർലൻഡിലെ സെന്റ് ഗാലൻ നഗരത്തിനു സമീപസ്ഥമായ താൽ ഗ്രാമത്തിലാണ് ഹൌസർ തന്റെ ബാല്യകാലം ചെലവഴിച്ചത്.[3] അവൾ 1984-ൽ ഇൻസ്ബ്രൂക്ക്, ബൊലോഗ്ന എന്നിവിടങ്ങളിൽനിന്ന് വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് പൂർത്തിയാക്കുകയും 1988-ൽ ജർമ്മൻ വൈദ്യശാസ്ത്ര അനുമതിപത്രം നേടിക്കൊണ്ട് 1998 [4] ൽ എസ്സെൻ സർവ്വകലാശാലയുടെ കീഴിലുള്ള ആശുപത്രിയിൽ ഗൈനക്കോളജിയിൽ പ്രത്യേക പരിശീലനം നേടുകയും ചെയ്തു.
അവരുടെ വൈദ്യശാസ്ത്ര പഠനത്തിന്റെ അവസാനകാലത്ത്, മോണിക്ക ഹൗസർ കൊളോൺ നഗരത്തിലേയ്ക്ക് താമസം മാറിക്കൊണ്ട്, അവിടെ യുദ്ധമേഖലകളിലെ അതിക്രമത്തിന് ഇരയായ സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകി. ഇതിനായി, അവർ സ്ഥാപിച്ച മെഡിക്ക മൊണ്ടിയേൽ എന്ന സംഘടനയോടൊപ്പം ബോസ്നിയ-ഹെർസഗോവിന, അഫ്ഗാനിസ്ഥാൻ, കോംഗോ, ലൈബീരിയ, ഇസ്രായേൽ എന്നിവിടങ്ങളിലേക്ക് യാത്രകൾ നടത്തുകയും ചെയ്തു.[5] [6] 1993-ൽ അവർ ബോസ്നിയ ഹെർസെഗോവിനയിൽ ആദ്യത്തെ ബലാത്സംഗ പ്രതിസന്ധി കേന്ദ്രം (റേപ്പ് ക്രൈസിസ് സെന്റർ) സ്ഥാപിച്ചു.[2] ഫീൽഡിലെ ആദ്യ വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക് ശേഷം, 1995-ൽ മാനസിക തകർച്ച അനുഭവപ്പെട്ട അവർ, അതിൽ നിന്ന് മൂന്ന് മാസത്തിന് ശേഷം മാത്രമാണ് മുക്തയായത്.[7]
1999-ൽ, അൽബേനിയയിലേക്കും കൊസോവോയിലേക്കും നിരവധി പദ്ധതികളുടെ ഭാഗമായുള്ള സന്ദർശനങ്ങൾ ഉൾപ്പെട്ട മെഡിക്ക മൊണ്ടിയേൽ കൊസോവ എന്ന പ്രോജക്റ്റ് ഹൗസർ ആരംഭിച്ചു. 2000-ൽ അവർ മെഡിക്ക മൊണ്ടിയേലിന്റെ പ്രവർത്തനത്തിൻറെ സാരഥ്യം സ്വയം ഏറ്റെടുത്തു. [4]
2017-ൽ, ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു തുറന്ന കത്തിൽ സിമ സമർ, ജിനോ സ്ട്രാഡ, റാൻ ഗോൾഡ്‌സ്റ്റൈൻ, ഡെനിസ് മുക്‌വെഗെ എന്നിവരോടൊപ്പം ചേർന്ന ഹൗസർ, അതിലൂടെ ലോകാരോഗ്യ സംഘടനയുടെ ഇൻകമിംഗ് ഡയറക്ടറായിരുന്ന ജനറൽ ടെഡ്രോസ് അദാനോമിനോട് ലൈംഗികതയിലും ലിംഗാധിഷ്ഠിത അക്രമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെടുകയുണ്ടായി.[8]
2008-ൽ ഹൗസറിന് അസ്മ ജഹാംഗീറിനൊപ്പം റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡും - 2012-ൽ കൗൺസിൽ ഓഫ് യൂറോപ്പിന്റെ നോർത്ത്-സൗത്ത് പുരസ്കാരവും ലഭിച്ചു.[9] കൂടാതെ, അവർ ഇനിപ്പറയുന്ന ബഹുമതികളുടെ സ്വീകർത്താവുകൂടിയാണ്.:
1996-ൽ, ബോസ്നിയൻ അഭയാർത്ഥികളെ നിർബന്ധിതമായി തിരിച്ചയക്കുന്ന സർക്കാർ നയത്തിനെതിരെ പ്രതിഷേധിച്ച് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ഓർഡർ ഓഫ് മെറിറ്റ് ഹൌസർ നിരസിച്ചു.[4]
മെഡിക്ക മൊണ്ടിയേൽ സഹസ്ഥാപകനായിരുന്ന ക്ലോസ്-പീറ്റർ ക്ലൗണറെയാണ് ഹൗസർ വിവാഹം കഴിച്ചത്. [7] ഒരു മകനുള്ള ദമ്പതികൾ കൊളോൺ നഗരം ഉൾപ്പെടുന്ന ബ്രൂൽ ജില്ലയിലാണ് താമസം.