മോറാൻ സർക്കാർ | |
---|---|
ജനനം | 1781 |
മരണം | 1862 [1] |
Burial Place | Miani Sahib Graveyard, Lahore [2] |
മൊറാൻ സർക്കാർ (Punjabi: موراں سرکار) 1802 ൽ പഞ്ചാബിലെ മഹാരാജ രഞ്ജിത് സിങ്ങിന്റെ രാജ്ഞിമാരിൽ ഒരുവളായായിരുന്നു.[3] രാജ്ഞിയാകുന്നതിന് മുമ്പ് മോറാൻ ഒരു നർത്തകിയായിരുന്നു. മോറാനുമായുള്ള രഞ്ജിത് സിങ്ങിന്റെ വിവാഹത്തെ എതിർത്ത അകാലി നേതാവ് ഫുല സിംഗ്, രാജാവിനെ പരസ്യമായി ശിക്ഷിച്ചു. [4]
അമൃത്സറിനു സമീപം, മഖൻപൂരിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച പെൺകുട്ടിയാണ് മൈ മോറാൻ ലാഹോർ. [5] പിന്നീട് അവൾ മഹാരാജ രഞ്ജിത് സിംഗിനെ വിവാഹം കഴിച്ചു. മഹാരാജാ രഞ്ജിത് സിംഗ് ലാഹോറിലെ രാജാവായി ഒരു വർഷം കഴിഞ്ഞപ്പോൾ 21 വയസ്സിൽ ഔദ്യോഗികമായി മഹാറാണി സഹിബ എന്ന പേര് നൽകി. അവൾ ഒരു നർത്തകി ആയിരുന്നു. അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് മേഖലയിൽ വച്ചാണ് മഹാരാജാ രഞ്ജിത് സിംഗ് അവളെ കാണുന്നത്. അമൃത്സറിനും ലാഹോറിനുമിടയിലുള്ള മഹാരാജ രഞ്ജിത് സിങ്ങിന്റെ ബരാദാരിയിൽ അവൾ നൃത്തം ചെയ്യാറുണ്ടായിരുന്നു. ഈ സ്ഥലത്തെ പുൾ കാഞ്ച്രി എന്നാണ് വിളിച്ചിരുന്നത്, എന്നാൽ ഇപ്പോൾ അതിന്റെ പേര് 'പുൾ മൊറാൻ' എന്ന് മാറ്റിയിരിക്കുന്നു.[6] പിന്നീട് 21-ാം വയസ്സിൽ ലാഹോറിലെ മഹാരാജാവായി മഹാരാജ രഞ്ജിത് സിങ്ങ് അധികാരമേറ്റു. അതിനു ശേഷം അവൾ മഹാരാജാവിനെ വിവാഹം കഴിച്ചു. ഔദ്യോഗികമായി മഹാറാണി സാഹിബ എന്ന പേര് നൽകി. മഹാരാജാവ് റാണി മൊറാൻ എന്ന പേരിൽ ഒരു നാണയം അടിച്ചു. ഇതുകാരണം ലാഹോറിലെ ജനങ്ങൾ അവളെ മൊറാൻ സർക്കാർ എന്ന് അഭിസംബോധന ചെയ്യാൻ തുടങ്ങി. [7]
കലയിലും അക്ഷരങ്ങളിലും അവൾ വളരെ പാണ്ഡിത്യമുള്ളവളായിരുന്നു. അവൾ തന്റെ മനുഷ്യത്വപരമായ അനേകം പ്രവർത്തനങ്ങളുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്.[8] കൂടാതെ നിരവധി പ്രശ്നങ്ങളിലേക്ക് മഹാരാജാവിന്റെ ശ്രദ്ധയെ ക്ഷണിക്കാൻ സാധിക്കുകയും ചെയ്തു.
മൊറാൻറെ അഭ്യർത്ഥനപ്രകാരം മഹാരാജാവ് മസ്ജിദ്-ഇ-തവായിഫാൻ എന്ന പേരിൽ ഒരു പള്ളി പണിതു. ഈ പള്ളി 1998 ൽ ലാഹോറിലെ മായ് മൊറാൻ മസ്ജിദ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ലാഹോറിലെ ബസാറിലാണ് ഇപ്പോൾ ഇത് സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ഈ പള്ളി ഷാ അൽമി ഗേറ്റിനടുത്തുള്ള പപ്പർ മണ്ഡി എന്നു വിളിക്കപ്പെടുന്നു. [9]
മഹാരാജ രഞ്ജിത് സിങ്ങിനൊപ്പമുള്ള അവളുടെ ജീവിതകഥ മൻവീൻ സന്ധു ഒരു നാടകമാക്കി മാറ്റി. ഈ നാടകം സംവിധാനം ചെയ്തത് കേവൽ ധാലിവാൾ എന്ന സംവിധായകനാണ്. [10]