Mohit Mohan Moitra | |
---|---|
![]() Statue at Andaman's Cellular Jail | |
ജനനം | Natun Bharenga, Pabna, British India |
മരണം | 28 May 1933 |
മരണകാരണം | Force-feeding |
ദേശീയത | Indian |
സംഘടന | Jugantar |
അറിയപ്പെടുന്നത് | Indian independence movement |
മാതാപിതാക്കൾ | Hemchandra Moitra |
1930- കളിലെ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഒരു വിപ്ലവകാരിയും ആയിരുന്നു മോഹിത് മോഹൻ മോയിട്ര. [1][2]
മോഹൻ മോയിട്ര ബംഗ്ലാദേശിലെ പാബ്നയിലെ നട്ൻ ഭാരൻഗയിൽ ഹേംചന്ദ്ര മോയിട്രയുടെ മകനായി ജനിച്ചു. [1]
മോഹൻ മോയിട്ര ജുഗന്തർ പാർട്ടി റാംഗ്പുർ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. 1932 ഫെബ്രുവരി 2 ന് കൊൽക്കത്തയിൽ ആയുധനിയമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. പോലീസ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും റിവോൾവറും വെടിയുണ്ടയും കണ്ടെത്തിയതിനെ തുടർന്ന് ആൻഡമാൻ ദ്വീപിലെ സെല്ലുലാർ ജയിലിലേക്ക് അഞ്ചു വർഷത്തേക്ക് നാടുകടത്തപ്പെട്ടു.
മഹാവീർ സിംഗ് (രണ്ടാം ലാഹോർ ഗൂഢാലോചനക്കേസിൽ ശിക്ഷിക്കപ്പെട്ടത്), മോഹൻ കിഷോർ, നമദാസ് (ആയുധനിയമപ്രകാരം കേസിൽ) മറ്റു 30 പേർ എന്നിവരോടൊപ്പം തടവുകാരോടുള്ള മനുഷ്യത്വരഹിതമായ നടപടിക്കെതിരെ പ്രതിഷേധിക്കുന്നതിനായി 1933- ലെ ഹംഗർ സ്ട്രൈക്കിൽ പങ്കെടുത്തു . [3][1]
1933 മേയ് 28-ന് രക്തസാക്ഷിയാകാൻ നിർബന്ധിതനായി. മഹാവീരനും മോഹൻ കിഷോർ നമദാസും ഹംഗർ സമരത്തിൽ കൊല്ലപ്പെട്ടു . [4][1]